ന്യൂഡൽഹി: മക്ക മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസിമാനന്ദക്ക് ജാമ്യം. ഹൈദരാബാദിലെ വിചാരണ കോടതിയാണ് അസിമാനന്ദക്ക് ജാമ്യം അനുവദിച്ചത്. അജ്മീർ ദർഗ സ്ഫോടനക്കേസിൽ എൻ.െഎ.എ വിട്ടയച്ച് ഒരാഴചക്കുള്ളിലാണ് മക്ക മസ്ജിദ് സ്ഫോടനക്കേസിലും അസിമാനന്ദക്ക് ജാമ്യം ലഭിക്കുന്നത്. മലേഗാവ് സ്ഫോടനമുൾപ്പെടെ നിരവധി സ്ഫോടനങ്ങളിൽ ഹിന്ദുത്വ ഭീകര സംഘടനകളുടെ പങ്ക് സംബന്ധിച്ച് ആർ.എസ്.എസ് പ്രവർത്തകനായിരുന്ന അസിമാനന്ദ കോടതിയിൽ കുറ്റസമ്മത മൊഴി നൽകിയിരുന്നെങ്കിലും പിന്നീട് തിരുത്തി.
2007 മെയ് 18 ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ ഹൈദരാബാദിലെ മക്ക മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. ലഷ്കറെ ത്വയിബ പോലുള്ള സംഘടനകളാണ് സ്ഫോടനത്തിന് പിന്നിലെന്ന് ആദ്യം ആരോപിച്ച അന്വേഷണ ഏജന്‍സികള്‍ പിന്നീടാണ് ഹിന്ദുത്വ ഭീകരശൃംഖലയാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. സ്ഫോടത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് ആരോപിച്ച് പോലീസ് നിരവധി മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.