കൊല്ലം: ഒളി കാമറിയിലൂടെ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾ ജവാനെ ചതിക്കുകയായിരുന്നെന്ന് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന സൈനികൻ റോയി മാത്യുവിൻറെ ഇളയ സഹോരൻ ജോൺ. മാധ്യമങ്ങളിലൂടെ വിഡിയോ പുറത്ത് വന്നതിനുശേഷം റോയി കനത്ത മാനസിക വിഷമത്തിലായിരുന്നു. കുടുംബത്തിലെ ഏക അത്താണിയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ സംസാരം രഹസ്യമായി ഷൂട്ട് ചെയ്യുന്നത് റോയി അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 23നാണ് സ്വകാര്യ വെബ്ചാനലായ ദ ക്വൻറ് പട്ടാളക്കാരനോ വേലക്കാരനോ എന്നപേരിൽ നാസിക്കിലെ ക്യാമ്പിലുള്ള ജവാൻമാരുടെ അഭിമുഖം പുറത്തുവിട്ടത്. ക്യാമ്പിലെ കേണലിന്‍െറ വീട്ടില്‍ പണി ചെയ്യിക്കുന്നതിനെതിരെ ജവാൻ നല്‍കിയ അഭിമുഖം ഒളികാമറ വെച്ച് ഷൂട്ട് ചെയ്തിരുന്നു. അഭിമുഖത്തോടൊപ്പം വിഡിയോയും ഉൾപ്പെടുത്തിയാണ് ഇത് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. പീന്നീട് ഇത് സൈറ്റിൽ നിന്നും നീക്കി.
വിഡിയോ അഭിമുഖത്തില്‍ ജവാന്മാരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധമാക്കിയിരുന്നെങ്കിലും അഭിമുഖം കണ്ട് പേടിച്ച റോയ് മാത്യു ക്ഷമചോദിച്ച് കേണലിന് എസ്.എം.എസ് സന്ദേശം അയക്കുകയായിരുന്നുവെന്നും പറയുന്നു.
കഴിഞ്ഞ 25ന് കാണാതായ റോയ് മാത്യുവിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മഹാരാഷ്ട്ര ഉ ൈജ്ജൻ സൈനിക ക്യാമ്പിലെ ഒഴിഞ്ഞ ബാരക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.