ന്യൂഡൽഹി: ഇ.എസ്.െഎയുടെ കീഴിലുള്ള മെഡിക്കൽ കോളജുകളിൽ തൊഴിലാളികളുടെ മക്കൾക്ക് സീറ്റ് സംവരണം ചെയ്യുന്നത് തടഞ്ഞ ചെന്നൈ െഹെകോടതി സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് ഇ.എസ്.െഎ ഡയറക്ടർ ജനറൽ. സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും.
വിധി എതിരായാൽ സുപ്രീംകോടതിയെ സമീപിക്കും. ഇ.എസ്.െഎ ആനുകൂല്യമുള്ളവരുടെ സംവരണം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉറപ്പുവരുത്തുമെന്നും ഇ.എസ്.െഎ ഡയറക്ടർ ജനറൽ രാജ്കുമാർ പറഞ്ഞു. ഇ.എസ്.െഎ സംവരണം തടഞ്ഞ കോടതി വിധി സംബന്ധിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡയറക്ടർ ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്.
കോടതി വിധിയെത്തുടർന്ന് ഇ.എസ്.െഎയുടെ കീഴിലുള്ള മെഡിക്കൽ കോളജുകളിൽ സംവരണപ്രകാരം നൽകുന്ന പ്രവേശനം ഇ.എസ്.െഎ മെഡിക്കൽ കമീഷണർ തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കയാണ്. പ്രവേശനം തടഞ്ഞ കോടതി വിധിയുണ്ടായ സാഹചര്യത്തിൽ സംവരണം ചെയ്ത സീറ്റുകൾ നീക്കിവെക്കാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു.
ഇ.എസ്.െഎ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനുമായി ഉടൻ ചർച്ചെയന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും വ്യക്തമാക്കി. അഞ്ചുവർഷം ഇ.എസ്.െഎ അംഗത്വമുള്ളവരുടെ മക്കൾക്കാണ് ഇ.എസ്.െഎ മെഡിക്കൽ കോളജുകളിൽ 25 ശതമാനം സീറ്റിൽ സംവരണമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.