മെഡിക്കൽ വിദ്യാർഥി ഹോസ്​റ്റലിൽ മരിച്ച നിലയിൽ

ബംഗളൂരു: ബാംഗ്ലൂർ മെഡിക്കൽ കോളജിലെ ഹോസ്​റ്റൽ മുറിയിൽ എം.ബി.ബി.എസ് വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. സെൻട്രൽ ബംഗളൂരുവിലെ ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്​റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥി റായ്ച്ചൂർ സ്വദേശിയായ പി. നവീൻ (20) ആണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിക്കും മുമ്പ് എങ്ങനെ ആത്മഹത്യ ചെയ്യാമെന്നതിനെക്കുറിച്ച് ഇൻറർനെറ്റിൽ തിരഞ്ഞിരുന്നതായി നവീനിന്‍റെ ഫോൺ പരിശോധിച്ചതിൽനിന്ന്​ വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് കെ.ആർ റോഡിലെ ഹോസ്​റ്റലിലെ അഞ്ചാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ലൈബ്രറിയിൽനിന്ന്​ തിരിച്ചെത്തിയ മുറിയിലെ മറ്റു വിദ്യാർഥികളിലൊരാൾ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് ജനൽ തുറന്ന് പരിശോധിച്ചപ്പോഴാണ് നവീനെ തൂങ്ങിയനിലയിൽ കണ്ടത്.

തുടർന്ന് അധികൃതരെ വിവരം അറിയിച്ച് വാതിൽ പൊളിച്ച് അകത്തുകടന്നെങ്കിലും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത വി.വി.പുരം പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച മുതൽ ആരംഭിച്ച പരീക്ഷയെതുടർന്നുള്ള അമിത മാനസിക സമ്മർദമാകാം കാരണമെന്നാണ് സംശയം. റായ്ച്ചൂർ സഹകരണ ബാങ്കിലെ മുതിർന്ന ഒാഫിസറാണ് നവീനിന്‍റെ പിതാവ്. 


Tags:    
News Summary - Medical student found dead in hostel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.