യു.പിയിൽ മെഡിക്കൽ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി; ഡോക്​ടർ അറസ്​റ്റിൽ

ലഖ്​നോ: ഉത്തർപ്രദേശിലെ ആഗ്രയിൽ 25 കാരിയായ മെഡിക്കൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡോക്​ടർ അറസ്​റ്റിൽ. ​ബുധനാഴ്ച രാവിലെയാണ് ഡൽഹി സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി യോഗിത ഗൗതത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്​. പെൺകുട്ടിയെ കാണാനില്ലെന്ന്​ ചൊവ്വാഴ്​ച കുടുംബം പൊലീൽ പരാതി നൽകിയിരുന്നു. തുടർന്ന്​ നടത്തിയ തെരച്ചിലിലാണ്​ ബുധനാഴ്​ച ബഹോദിയിൽ  യോഗിതയുടെ മൃതദേഹം കണ്ടെത്തിയത്​.

 ആഗ്രയിൽ ബിരുദാനന്തര ബിരുദം ചെയ്​തുകൊണ്ടിരുന്ന യുവതിയെ ജലൗനിലെ മെഡിക്കൽ ഓഫീസറായ ഡോക്​ടർ വിവേക്​ തിവാരി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്​തിരുന്നതായി കുടുംബം പരാതിപ്പെട്ടിരുന്നു. ഡോക്​ടർ തട്ടികൊണ്ടുപോയതാകാമെന്നും കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു.  യോഗിതയെ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോക്​ടർ വിവേക്​  നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന കുടുംബത്തി​െൻറ പരാതിയിൽ പൊലീസ്​ ഇയാളെ ​കറ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ്​ അറിയിച്ചു. തുടർന്ന്​ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തി. 

കഴുത്തിലും തലക്കും പരിക്കേറ്റ നിലയിലാണ്​ മൃതദേഹം കണ്ടെത്തിയതെന്നും ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തിയതാകാമെന്ന്​ സംശയിക്കുന്നതായും പൊലീസ്​ ഓഫീസർ ബബ്ലൂ കുമാർ അറിയിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ടിരികുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഞെട്ടിക്കുന്ന നിരവധി സംഭവങ്ങളാണ്​ ഉത്തർപ്രദേശിലുണ്ടായത്​. യോഗി ആദിത്യനാഥിൻെറ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സുരക്ഷ നൽകുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് തിങ്കളാഴ്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമർശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.