ജയ്​പൂരിൽ ഭൂമികുലുക്കം; 4.3 തീവ്രത രേഖപ്പെടുത്തി

ജയ്​പുർ: രാജസ്ഥാനിലെ ജയ്​പൂരിൽ ഭൂമികുലുക്കം. റിക്​ടർ സ്​കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ കുലുക്കത്തിൽ കാര്യമായ അപകടമോ കേടുപാടുകളോ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. ഇന്ന്​ രാവിലെ 9.43ഒാടെയാണ്​ സംഭവമുണ്ടായതെന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രാദേശിക അധികാരികളും പൊലീസും ഉടൻതന്നെ സംഭവ സ്ഥലത്തെത്തി തമ്പടിക്കുകയും പ്രദേശവാസികൾക്ക്​ ജാഗ്രതാ നിർദേശം നൽകുകയും ​ചെയ്​തു. ഇൗ വർഷം മെയ്​ 21ന്​ ഹിമാചൽ പ്രദേശിലെ ചാമ്പ മേഖലയിൽ സമാന രീതിയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായിരുന്നു. 

Tags:    
News Summary - Medium intensity quake jolts Jaipur-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.