ഭോപാൽ: മന്ത്സൗറിൽ സമരം ചെയ്ത കർഷകരിൽ അഞ്ചുപേർ പൊലീസ് വെടിവെപ്പിൽ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ്. വെടിവെപ്പ് നടന്നിട്ടില്ലെന്ന ജില്ലഅധികാരികളുടെ വാദത്തിന് തിരിച്ചടിയാണ് മന്ത്രിയുടെ പ്രസ്താവന.
ചൊവ്വാഴ്ച സംഭവം നടക്കുേമ്പാൾ മന്ത്സൗർ കലക്ടറായിരുന്ന എസ്.കെ. സിങ്ങാണ് ആദ്യം വെടിവെപ്പ് നിഷേധിച്ച് രംഗെത്തത്തിയത്. വെടിവെപ്പ് നടന്നിട്ടില്ലെന്നാണ് പൊലീസ് തന്നെ അറിയിച്ചതെന്നും വെടിവെപ്പിന് ആരും ഉത്തരവിട്ടിട്ടില്ലെന്നുമായിരുന്നു സിൻഹയുടെ വെളിപ്പെടുത്തൽ. അതിനുപിന്നാലെയാണ് പൊലീസ് വെടിവെപ്പ് സ്ഥിരീകരിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. കർഷകർക്കുനേരെ വെടിയുതിർക്കാൻമാത്രം എന്താണ് പ്രകോപനമുണ്ടായത് എന്ന ചോദ്യത്തിന് മജിസ്ട്രേറ്റുതല അന്വേഷണത്തിനുശേഷമേ അതേപ്പറ്റി പറയാനാകൂവെന്ന് മന്ത്രി പറഞ്ഞു.
അതിനിടെ സംഘർഷമുണ്ടായ മന്ത്സൗർ പിപാലിയമണ്ഡി പ്രദേശത്ത് 100 പേർ വീതമടങ്ങുന്ന രണ്ടുകമ്പനി ദ്രുതകർമസേനയെ വിന്യസിച്ചു. കാർഷിക കടാശ്വാസം, വിളവിന് ന്യായവില എന്നിവ ആവശ്യപ്പെട്ടാണ് കഴിഞ്ഞ ഏഴുദിവസമായി കർഷകർ സമരം നടത്തിവരുന്നത്. വെടിവെപ്പ് സംഭവം മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രതിഷേധം തണുപ്പിക്കാൻ മന്ത്സൗർ ജില്ല കലക്ടർ, എസ്.പി എന്നിവരെ സ്ഥലം മാറ്റി. കലക്ടർ എസ്.കെ. സിൻഹക്കു പകരം ഒ.പി. ശ്രീവാസ്തവയെയും എസ്.പി ഒ.പി. ത്രിപാഠിക്കുപകരം മനോജ്കുമാർ സിങ്ങിനെയും നിയമിച്ചു. പിപാലിയമണ്ഡി ടൗൺ ഇൻസ്പെക്ടർ അനിൽസിങ് ഠാകുറിനെ സ്ഥലം മാറ്റി പകരം രാകേഷ് ചൗധരിയെയും നിയമിച്ചിട്ടുണ്ട്.
പ്രശ്നപരിഹാരത്തിനായി ആറുലക്ഷത്തോളം കർഷകരുടെ 6000 കോടിയോളം വരുന്ന വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച് പുതിയ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. കർഷകരുമായി ചർച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാൻ പറഞ്ഞു. കർഷകസമരവുമായി ബന്ധപ്പെട്ട് 62 പേർ അറ്സ്റ്റിലായതായും ഏഴുകേസുകൾ എടുത്തതായും പൊലീസ് സൂപ്രണ്ട് മനോജ്കുമാർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.