ഷില്ലോങ്: 2013-ൽ മേഘാലയയിലെ സൗത്ത് വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്ത കുറ്റത്തിന് പൊലീസ് ഉദ്യോഗസ്ഥന് പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.നൂറുൽ ഇസ്ലാം എന്നയാൾക്കാണ് കോടതി ശിക്ഷവിധിച്ചത്. സംഭവം നടക്കുമ്പോൾ അമ്പാട്ടി പൊലീസ് സ്റ്റേഷന്‍റെ ചുമതലയിലായിരുന്നു ഇസ്ലാം.
2013 മാർച്ച് 13 നും മാർച്ച് 14 നുമാണ് അമ്പാട്ടി പൊലീസ് സ്റ്റേഷനിൽ വെച്ച് 14 വയസ്സുള്ള പെൺകുട്ടിയെ ഇസ്ലാം ബലാത്സംഗം ചെയ്തത്. അതേ വർഷം മാർച്ച് 31-ന് തന്നെയാണ് 17 വയസ്സുള്ള കുട്ടിയുടെ മൂത്ത സഹോദരിയെയും ഇയാൾ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തത്.
തുടർന്ന് പെൺകുട്ടികളുടെ പിതാവിന്‍റെ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇരകളായ പെൺകുട്ടികളെ കൊല്ലുമെന്നും സംഭവത്തെ കുറിച്ച് പുറത്ത് അറിയിച്ചാൽ അവരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി പിതാവ് പരാതിയിൽ ആരോപിച്ചിരുന്നു. പിന്നീട് അന്വേഷണം ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.