നടി മേഘ്ന രാജിനും കുഞ്ഞിനും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കു‌‌ടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. ന‌‌‌ടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. മേഘ്നയുടെ അമ്മ പ്രമീളക്ക് കഴിഞ്ഞ ദിവസം പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. ഇതേ തുടർന്നാണ് കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കിയത്.

'എനിക്കും മാതാവിനും പിതാവിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ ഞങ്ങളെ സന്ദർശിച്ചവർ സമ്പർക്കം പുലർത്തിയവർ എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ചികിത്സയിലാണ് ആരും പരിഭ്രമിക്കരുതെന്ന് ചീരുവിന്‍റെ(ചിരഞ്ജീവി സർജ) ആരാധകരോട് അപേക്ഷിക്കുന്നു. കുഞ്ഞു ചിരു എപ്പോഴും എന്‍റെ പരിചരണത്തിൽ തന്നെയെണ്ട്, കുഴപ്പമൊന്നുമില്ല. ഞങ്ങൾ കോവിഡിനെ തോൽപ്പിച്ച് വിജശ്രീലാളിതരായി തിരിച്ചുവരും- മേഘ്ന കുറിച്ചു.

മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തു‌‌ടർന്ന് കഴിഞ്ഞ ജൂണിലാണ് മരിച്ചത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ല്‍ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്‍റെ സന്തോഷത്തിനിടെയായിരുന്നു താരത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങല്‍.ഒക്‌‌‌ടോബറിലായിരുന്നു മകൻ ജനിച്ചത്. കുഞ്ഞിന്‍റെ തൊട്ടിൽ ചടങ്ങ് അടുത്തിടെയാണ് വളരെ വിപുലമായി ആഘോഷിച്ചത്. പേരിടൽ ചടങ്ങ് നടക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.