ന്യൂഡൽഹി: എൻ.ഐ.എ ബി.ജെ.പിയുടെ വളർത്തു മൃഗമാണെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് അവരിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
കശ്മീരിലെ എൻ.ജി.ഒ ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളും എൻ.ഐ.എ പരിശോധന നടത്തിയതിന് പിന്നാലെയാണ് മെഹബൂബയുടെ പരാമർശം. 10ഓളം സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ബംഗളൂരുവിലെ ഒരു സ്ഥലത്തും റെയ്ഡ് നടത്തിയിട്ടുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾക്കായി എത്തുന്ന ഫണ്ട് കണ്ടെത്തുന്നതിനാണ് എൻ.ഐ.എ റെയ്ഡെന്നാണ് വിശദീകരണം. വ്യാപാരം, മതപ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവക്കായി കശ്മീരിലേക്ക് വൻ തോതിൽ പണമെത്തുന്നുണ്ടെന്നാണ് എൻ.ഐ.എ പറയുന്നത്.
കശ്മീരിലെ എൻ.ജി.ഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഖുറാം പർവേസിെൻറ വീട്ടിലും മാധ്യമപ്രവർത്തകരായ പർവീസ് ബുകാരി, ഗോവർ ഗിലാനി എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയതായി എൻ.ഐ.എ സംഘം വ്യക്തമാക്കി. കശ്മീരിൽ റെയ്ഡ് നടന്ന 10 സ്ഥലങ്ങളിൽ ഒമ്പതും ശ്രീനഗറിലാണ്. ബന്ദിപോരയിലാണ് റെയ്ഡ് നടന്ന മറ്റൊരു സ്ഥലം. കശ്മീർ പൊലീസിേൻറയും അർധ സൈനിക വിഭാഗങ്ങളുടേയും സഹായത്തോടെയായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.