ന്യൂഡൽഹി: ജമ്മു കശ്മീരിൽ അറസ്റ്റിലായ പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ഏകാന്ത തടവില്ലെന്ന് മകൾ ഇൽത്തിജ ജാവേദ്. ഹരി നിവാസ് എന്ന ഗസ്റ്റ് ഹൗസിലാണ് പാർപ്പിച്ചിട്ടുള്ളത്. മാതാവിനെ കാണാനോ സംസാരിക്കാനോ അനുവാദമില്ല. ലാൻഡ്, മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാണെന്നും ഇൽത്തിജ മാധ്യമങ്ങളോട് പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് മെഹ്ബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയെയും ഞായറാഴ്ച രാത്രി കരുതൽ വീട്ടുതടങ്കലിലാക്കിയത്. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്യുകയും താൽകാലിക ജയിലായ സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.
ഇവരെ കൂടാതെ, 400ഓളം രാഷ്ട്രീയക്കാരും മൗലികവാദികളും സഹായികളും അറസ്റ്റിലാണ്. ജയിലുകളായി മാറ്റപ്പെട്ട ഹോട്ടലുകൾ, അതിഥി മന്ദിരങ്ങൾ, സ്വകാര്യ, സർക്കാർ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് ഇവരെ പാർപ്പിച്ചിട്ടുള്ളത്. ഇതോടെ കശ്മീർ താഴ്വരയാകെ വലിയ തോതിൽ തടവറയായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.