ന്യൂഡൽഹി: ഒരു വർഷമായി തടവിൽ കഴിയുന്ന ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. പൊതുസുരക്ഷ നിയമപ്രകരാമാണ് മുഫ്തിയെ തടവിലിട്ടിരുന്നത്. ആർട്ടിക്കൾ 370 റദ്ദാക്കിയതിനെ തുടർന്നായിരുന്നു അവരെ ഭരണകൂടം തടവിലാക്കിയത്.
ജമ്മുകശ്മീർ സർക്കാറിെൻറ ഔദ്യോഗിക വക്താവ് രോഹിത് കൻസാൽ ട്വിറ്ററിലൂടെയാണ് മെഹ്ബൂബയെ മോചിപ്പിക്കുന്ന വിവരം അറിയിച്ചത്. മെഹ്ബൂബ മുഫ്തിയുടെ തടങ്കലിൽ സുപ്രീംകോടതി ഇടപെടൽ ഉണ്ടായതോടെയാണ് അവരുടെ മോചനത്തിന് വഴിയൊരുങ്ങിയത്.
സെപ്തംബറിൽ മുഫ്തിയുടെ തടങ്കലിൽ ജമ്മുകശ്മീർ സർക്കാറിനേയും കേന്ദ്രസർക്കാറിനെ കോടതി വിമർശിച്ചിരുന്നു. എത്ര കാലം മുഫ്തിയെ തടവിലിടുമെന്നായിരുന്നു കോടതിയുടെ ചോദ്യം. മുഫ്തിയുടെ തടവ് ഒരു വർഷത്തേക്കാൾ നീളുകയാണെങ്കിൽ രണ്ടാഴ്ചക്കകം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.