ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ മൂന്നുമാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷ നിയമപ്രകാരം ആഗസ്റ്റ് അഞ്ചുമുതൽ മെഹബൂബ മുഫ്തി വീട്ടുതടങ്കലിൽ കഴിയുകയാണ്.
2019 ആഗസ്റ്റ് അഞ്ചിന് സ്വയം ഭരണ പദവി നൽകുന്ന ആർട്ടിക്ക്ൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ടുകേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് മെഹബൂബ മുഫ്തിയേയും മുതിർന്ന നേതാക്കളെയും തടവിൽ പാർപ്പിച്ചത്.
കഴിഞ്ഞ മേയിൽ മെഹബൂബ മുഫ്തിയുടെ തടങ്കൽ മൂന്നുമാസത്തേക്ക് കൂടി സർക്കാർ നീട്ടിയിരുന്നു. ഒൗദ്യോഗിക വസതിയായ ഫെയർ വ്യൂവിലാണ് ഇപ്പോൾ മുൻമുഖ്യമന്ത്രിയുടെ താമസം. നേരത്തേ ശ്രീനഗറിലെ എം.എ റോഡിലുള്ള വസതിയിൽ വീട്ടുതടങ്കലിലായിരുന്നു ഇവർ. ഏകദേശം ഒരു വർഷത്തോടടുക്കുന്നു മെഹബൂബ മുഫ്തി വീട്ടുതടങ്കലിൽ കഴിയാൻ തുടങ്ങിയിട്ട്. അതേസമയം മുൻ മുഖ്യമന്ത്രിമാരും ദേശീയ കോൺഫറൻസ് നേതാക്കളുമായ ഫാറൂഖ് അബ്ദുല്ലയെയും മകൻ ഒമർ അബ്ദുല്ലയേയും ഏഴുമാസത്തെ വീട്ടുതടങ്കലിന് ശേഷം വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.