ശ്രീനഗർ: ഇന്ത്യൻ ഭരണഘടനയിൽ കശ്മീരിന് പ്രത്യേക അവകാശം നൽകുന്ന 35എ വകുപ്പ് സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.
ഇൗ ആവശ്യത്തിന് വേണ്ടി വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും ബഹിഷ്കരിക്കുമെന്നും അവർ അറിയിച്ചു. ശ്രീനഗറിൽ വാർത്താ സമ്മേളനത്തിലാണ് മെഹബൂബ മുഫ്തി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ ജനങ്ങൾ ഒരുപാട് അനുഭവിച്ചു, പലതും ത്യജിച്ചു. 35എ വകുപ്പിെൻറ സാധുത ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും അവർ വ്യക്തമാക്കി.
35 എ വകുപ്പ് സംരക്ഷിക്കാൻ കേന്ദ്രം നടപടിയെടുക്കുന്നത് വരെ 2019 ലോക്സഭാ തെരഞ്ഞെടുപ്പും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും പൂർണ്ണമായും ബഹിഷ്കരിക്കും. ഇൗ വകുപ്പിൽ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ നേരത്തെ അറിയിച്ചിരുന്നെന്നും അവർ പറഞ്ഞു.
തെരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയും വ്യക്തമാക്കിയിരുന്നു. മെഹ്ബൂബ മുഫ്തി രാജിവെച്ചതിനെ തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ ഗവര്‍ണറുടെ ഭരണത്തിന്‍ കീഴിലാണ് ജമ്മു കാശ്മീര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.