കശ്മീർ: ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫതി തുടർച്ചയായി ആറാം തവണയും ഭരണ കക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻറായി തെരെഞ്ഞടുക്കപ്പെട്ടു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെയാണ് മുഫ്തി പ്രസിഡൻറായത്.
1999ൽ മുഫ്തി മുഹമ്മദ് സഇൗദാണ് പി.ഡി.പി രൂപീകരിച്ചത്. നിയമ ബിരുദധാരിയായ മെഹ്ബൂബ 1996ലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. 96ൽ ബിജ്ബെഹ്റ നിയമസഭാ സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു. മുഫ്തിയുടെ പ്രതിപക്ഷ നേതാവായുള്ള വളർച്ച പെെട്ടന്നായിരുന്നു. 2016 ൽ പിതാവിെൻറ മരണ ശേഷം കശ്മീർ മുഖ്യമന്ത്രിയായി. 2016 ഏപ്രിൽ നാലിനാണ് കശ്മീരിെൻറ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹ്ബൂബ മുഫ്തി അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.