പിത്തസഞ്ചിയിൽ കല്ല്​; ​മേനക ഗാന്ധിക്ക്​ ശസ്​ത്രക്രിയ 

ന്യൂഡൽഹി: കേന്ദ്ര വനിത^ശിശുക്ഷേമ മന്ത്രി ​േമനക ഗാന്ധി പിത്തസഞ്ചിയിലെ കല്ല്​ നീക്കം ചെയ്യുന്നതിന്​ ഞായറാഴ്​ച ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസസിൽ (എയിംസ്​) ശസ്​ത്രക്രിയക്കു വിധേയയായി. 60കാരിയായ േമനകയുടെ ആരോഗ്യം മെച്ചപ്പെട്ടുവരുകയാണെന്ന്​ അധികൃതർ പറഞ്ഞു. നാലു ദിവസത്തിനുള്ളിൽ അവർ ആശുപത്രി വി​േട്ട​ക്കുമെന്നും അദ്ദേഹം അറിയിച്ചു. ത​​​െൻറ മണ്ഡലമായ പിലിബിത്​ സന്ദർശിക്കുന്നതിനി​െട വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ഇൗ മാസം രണ്ടിനാണ്​ േമനകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിലിബിത്തിലെ ആശുപത്രിയിൽവെച്ച്​ നടത്തിയ പരിശോധനയിൽ പിത്തസഞ്ചിയിൽ കല്ലുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ്​ എയിംസിലേക്ക്​ മാറ്റിയത്​. 

Tags:    
News Summary - menaka gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.