ന്യൂഡൽഹി: മീ ടൂ കാമ്പയിൻ ആരംഭിച്ചത് മനസിൽ ലൈംഗിക വൈകൃതമുള്ള ചിലരാണെന്ന് കേന്ദ്രമന്ത്രി പൊൻ രാധകൃഷ്ൻ. മീ ടുവിനെ കുറിച്ച് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയപ്പോഴാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
അഞ്ചാം ക്ലാസിൽ പഠിക്കുേമ്പാൾ ഉണ്ടായ സംഭവത്തിൽ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് ശരിയാണോയെന്ന് അദ്ദേഹം ചോദിച്ചു. ലൈംഗിക വൈകൃതമുള്ള ചിലരാണ് ഇപ്പോൾ മീ ടൂ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകൾക്കെതിരെ പുരുഷൻമാരും ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയാൽ എന്താവും സ്ഥിതി. ആ വലിയ അപമാനം സ്ത്രീകൾ അംഗീകരിക്കുമോയെന്നും പൊൻ രാധാകൃഷ്ണൻ ചോദിച്ചു.
നേരത്തെ മീ ടൂ ആരോപണങ്ങളെ തുടർന്ന് കേന്ദ്രമന്ത്രി എം.ജെ അക്ബർ സ്ഥാനം രാജിവെച്ചിരുന്നു. ലൈംഗിക ആരോപണങ്ങൾ പരിശോധിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മീ ടു ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മേനകയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.