ഹിമാചലിൽ മിഗ്​-21 യുദ്ധവിമാനം​ തകർന്ന്​ പൈലറ്റ്​ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഹിമാചൽപ്രദേശ്​ ജ്വാലി സബ്​ഡിവിഷനിൽ മിഗ്​ 21 യുദ്ധവിമാനം തകർന്ന്​ വീണ്​ പൈലറ്റ്​ കൊല്ലപ്പെട്ടു. ഹിമാചലിലെ കാഗ്ര ജില്ലയിലെ ജാട്ടിയാൻ ഗ്രാമത്തിലാണ്​ വിമാനം തകർന്ന്​ വീണത്​. 

പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന്​ പുറപ്പെട്ട ധർമശാലക്ക്​ 55 കിലോ മീറ്റർ അകലെ തകർന്ന്​ വീഴുകയായിരുന്നു​. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക്​ പുറപ്പെട്ടിട്ടുണ്ട്​. 

ജൂൺ മാസത്തിൽ മുംബൈയിലെ തിരക്കേറിയ സ്ഥലത്ത്​ വിമാനം തകർന്ന്​ വീണ്​ അഞ്ച്​ പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ നാല്​ പേർ വിമാനം ജീവനക്കാരായിരുന്നു.

Tags:    
News Summary - MiG-21 Fighter Jet Crashes In Himachal Pradesh's Kangra-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.