ന്യൂഡൽഹി: മിസൈലേറ്റ തെൻറ മിഗ്21ൽനിന്ന് രക്ഷപ്പെടുന്നതിനുമുമ്പ്, വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാകിസ്താെൻറ എഫ്16 പോർവിമാനം വെടിവെച്ചിട്ടതായി വ്യോമസേന വൃത്തങ്ങൾ. ആർ-73 എന്ന എയർ ടു എയർ മിസൈൽ തൊടുത്താണ്, മിഗിെനക്കാൾ ആധുനികമായ എഫ്16നെ ധീര വൈമാനികൻ വീഴ്ത്തിയത്. അറുപതുകളിലെ യുദ്ധവിമാനങ്ങളിലൊന്നായ മിഗ് ഉപയോഗിച്ച് അമേരിക്കൻ നിർമിത അത്യാധുനിക എഫ്16 വീഴ്ത്തിയത് അത്യപൂർവ നേട്ടമായാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.
പിന്തുടർന്ന് വെടിവെച്ചിട്ടു
20 വിമാനങ്ങളടങ്ങിയ വലിയ ട്രൂപ്പിലെ മൂന്ന് എഫ്16കളാണ് നിയന്ത്രണരേഖ കടന്ന് ഏഴു കിലോമീറ്റർ ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറിയത്. എന്നാൽ, ഉന്നമിട്ട നാലു ലക്ഷ്യങ്ങളിൽ ഒന്നുപോലും ആക്രമിക്കാൻ അവർക്ക് കഴിഞ്ഞില്ല.
കോമ്പാറ്റ് എയർ പട്രാളിലുള്ള രണ്ടു മിഗ്21 ബൈസൻ പോർവിമാനങ്ങൾ തടസ്സമായി വന്നുകയറിയതോടെ അവ പിന്തിരിയാൻ ശ്രമിക്കുകയായിരുന്നു. എണ്ണത്തിൽ കുറവായിട്ടും എഫ് 16നെ എതിരിടാൻതന്നെ തീരുമാനിച്ച് മിഗുകൾ മുന്നോട്ടു കുതിച്ചു. ഇതിലൊന്ന് പറത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ രണ്ട് എഫ്16കൾക്കിടയിൽ അകപ്പെട്ടു.
വെടിയേൽക്കുമെന്ന് ഉറപ്പിച്ചിട്ടും ഒട്ടും പതറാതെ ശത്രുവിമാനത്തിനുനേരെ അഭിനന്ദൻ ആർ73 തൊടുത്തുവിട്ടു. ഇതിന് അടുത്തനിമിഷംതന്നെ ശത്രുവിെൻറ വെടിയേറ്റ തെൻറ മിഗിൽനിന്ന് ഇജക്ട് ചെയ്ത്(സീേറ്റാടുകൂടി പുറത്തേക്ക് തെറിച്ച് പാരച്യൂട്ടിൽ താഴെ ഇറങ്ങുന്ന രീതി) രക്ഷപ്പെടുകയായിരുന്നു. നിർഭാഗ്യത്തിന് കാറ്റിെൻറ ദിശ എതിരെ ആയതിനാൽ പാരച്യൂട്ട് നിയന്ത്രണ രേഖ മറകടന്ന് പാക്കധീന കശ്മീരിലാണ് ഇറങ്ങിയത്.
മിസൈലേറ്റ പാക് വിമാനത്തിെൻറ ൈപലറ്റും ഇജക്ട്ചെയ്ത് പാക്കധീന കശ്മീർ ഭാഗത്തുതന്നെ താഴ്ന്നു. അതേസമയം, തങ്ങൾ എഫ്16 ഉപയോഗിച്ചിരുന്നില്ലെന്നാണ് പാകിസ്താെൻറ അവകാശവാദം.
എന്നാൽ, പാക് അവകാശവാദം തെറ്റാണെന്ന് തെളിയിക്കാവുന്ന തെളിവുകൾ ഇന്ത്യയുടെ കൈവശമില്ല. പേക്ഷ, മിഗ് 21െൻറത് എന്നുപറഞ്ഞ് പാകിസ്താൻ പുറത്തുവിട്ട അവശിഷ്ടങ്ങളുടെ ചിത്രം യഥാർഥത്തിൽ എഫ്16െൻറതാണ് എന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.