ബിഹാറിലെ കോവിഡ്​ ഐസൊലേഷൻ വാർഡിൽ ബലാത്സംഗത്തിനിരയായ യുവതി മരിച്ചു

പാട്​ന: ബിഹാറിലെ ഗയയിലുള്ള സർക്കാർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വെച്ച് ബലാത്സംഗത്തിനിരയായ യുവതി മരിച്ചു. ഐസ ൊലേഷൻ വാർഡിൽ കഴിയവേ 25കാരിയെ ഡോക്​ടർ ബലാത്സംഗം ചെയ്തെന്നാണ് ഭർതൃവീട്ടുകാരുടെ പരാതി. ഇത് സംബന്ധിച്ച അന്വേഷണ ം പുരോഗമിക്കുകയാണ്. അതേസമയം, യുവതി പീഡനത്തിനിരയായി എന്ന് പറയപ്പെടുന്ന ദിവസങ്ങളിൽ പി.പി.ഇ കിറ്റ്​ അണിഞ്ഞ്​ ഡോക ്​ടർമാരെന്ന വ്യാജേന ഐസൊലേഷൻ വാർഡിൽ പ്രവേശിച്ച രണ്ടുപേരെ പൊലീസ്​ അറസ്​റ്റു ചെയ്​തിട്ടുണ്ട്. കോവിഡ്​ നെഗറ്റീവ്​ ഫലം സ്ഥിരീകരിച്ചതോടെ ആശുപത്രി വിട്ട യുവതി ഏപ്രിൽ ആറിന് അമിത രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്​.

പഞ്ചാബിലെ ലുധിയാനയിൽ തൊഴിലാളികളായിരുന്ന യുവതിയും ഭർത്താവും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ച്​ 25നാണ് ബിഹാറിൽ എത്തിയത്.

ഭർത്താവി​ന്റെ വീട്ടിലെത്തിയ ശേഷം യുവതിക്ക്​ ഗർഭഛിദ്രം സംഭവിച്ചു. തുടർന്ന്​ മാർച്ച്​ 27ന്​ ഗയയി​ലെ അനുഗ്രഹ്​ നരെയ്​ൻ മഗദ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കോവിഡ്​ ബാധ സംശയം തോന്നിയ ആശുപത്രി അധികൃതർ ഇവരെ ഐസൊലേഷൻ വാർഡിലേക്ക്​ മാറ്റുകയായിരുന്നു.

ഐസൊലേഷൻ വാർഡിൽ രാത്രി രോഗികളെ നിരീക്ഷിക്കാൻ ചുമതലയുളള ഡോക്​ടർ യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ഏപ്രിൽ രണ്ട്​, മൂന്ന്​ തീയതികളിൽ പീഡിപ്പിക്കപ്പെട്ടതായി യുവതി വെളിപ്പെടുത്തിയെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.

കോവിഡ്​ നെഗറ്റീവാണെന്ന ഫലം വന്നതോടെ യുവതി ബന്ധുക്കൾക്കൊപ്പം ഭർത്താവി​ന്റെ വീട്ടിലേക്ക്​ പോയെങ്കിലും രക്തസ്രാവമുണ്ടായി. അപ്പോഴാണ് ഇവർ പീഡനവിവരം വെളിപ്പെടുത്തിയത്. രക്തസ്രാവത്തെ തുടർന്ന്​ ആശുപത്രിയിലെത്തിച്ച യുവതി ഏപ്രിൽ ആറിന്​ മരണപ്പെട്ടു.

ഭർത്താവി​ന്റെ വീട്ടുകാരുടെ പരാതിയിൽ ഗയ പൊലീസ്​ കേസെടുത്തു. യുവതി പീഡനത്തിനിരയായ ദിവസങ്ങളിൽ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്​ടർമാരെ പൊലീസ്​ വിളിപ്പിച്ചെങ്കിലും ഭർതൃമാതാവിന്​ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഈ ദിവസങ്ങളിൽ ഡോക്ടർമാരെന്ന വ്യാജേന ഐസൊലേഷൻ വാർഡിൽ പ്രവേശിച്ചവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ആശുപത്രിയിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന്​ കൈമാറുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട്​ ഡോ. വി.കെ പ്രസാദ്​ അറിയിച്ചു.

Tags:    
News Summary - Migrant woman in Bihar coronavirus isolation ward sexually abused, dies - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.