ന്യൂഡൽഹി: മൂന്നാമതും ഡൽഹി ഭരണം പിടിച്ചെടുത്ത ആം ആദ്മി പാർട്ടി സർക്കാറിനെ പ്രശംസ ിച്ച് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. അഞ്ചുവർഷത്തിനിടെ ഡൽഹിയില െ വരുമാനം ഇരട്ടിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ നടത്തുന്ന പ്രസംഗം ട്വീറ്റുചെയ്താണ് ദേവ്റയുടെ പ്രശംസ. എന്നാൽ, അർധസത്യം പങ്കുവെക്കുന്നത് പാർട്ടി വിട്ടിട്ട് മതിയെന്ന് നിർദേശിച്ച് ഡൽഹി കോൺഗ്രസ് മുൻ അധ്യക്ഷൻ അജയ് മാക്കൻ രംഗത്തുവന്നു. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും ദേവ്റയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു.
‘‘അധികം ആർക്കും അറിയാത്തതും അഭിനന്ദനീയവുമായ വസ്തുതയാണ് കെജ്രിവാൾ സർക്കാർ വരുമാനം ഇരട്ടിയാക്കിെയന്നത്, ഇന്ത്യയിലെ ഏറ്റവും സാമ്പത്തിക ജാഗ്രതയുള്ള സംസ്ഥാനമാണ് ഡൽഹി’’ തുടങ്ങിയ പിൻകുറിേപ്പാടെയായിരുന്നു ദേവ്റയുടെ ട്വീറ്റ്. ഇതിനു മറുപടിയായി, ഡൽഹി കോൺഗ്രസ് ഭരിച്ചപ്പോഴുള്ള വരുമാനവർധന അജയ് മാക്കൻ ട്വീറ്റ് ചെയ്തു.
‘‘കോൺഗ്രസ് ഭരിച്ചപ്പോൾ 14.87 ശതമാനമായിരുന്നു വാർഷിക വരുമാനവർധന. എന്നാൽ, ആം ആദ്മി പാർട്ടി സർക്കാറിേൻറത് 9.90 ശതമാനമാണ്. സഹോദരാ, വേണമെങ്കില്‍ കോണ്‍ഗ്രസ് വിട്ടോളൂ, അതിനുശേഷം അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ചാൽ മതി’’ -മാക്കൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.