ശ്രീനഗർ: സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ സബ്സർ ബട്ടിെൻറ സംസ്കാര ചടങ്ങിൽ പെങ്കടുത്ത തീവ്രവാദി പൊലീസിൽ കീഴടങ്ങി. കുൽ ഗാം സ്വദേശിയായ ദാനിഷ് അഹമ്മദാണ് ഹാന്ദ്വാര സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ത്രാലിൽ നടന്ന സബ്സർ ബട്ടിെൻറ മരണാനന്തചടങ്ങിൽ ദാനിഷ് ഉൾപ്പെടെ നിരവധി ഹിസ്ബുൽ മുജാഹിദ്ദീൻ അനുകൂലികൾ പെങ്കടുത്തിരുന്നു.
ഡെറാഡൂണിലെ ഡൂൺ പി.ജി കോളജ് ഒാഫ് അഗ്രികൾച്ചർ, സയൻസ് ആൻറ് ടെക്നോളജിയിൽ മൂന്നാം വർഷ ബി.എസ്.സി വിദ്യാർഥിയാണ് ദാനിഷ്. ഹാന്ദ്വാരയിൽ പൊലീസിനുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിയാണ് ഇയാൾ.
താഴ്വരയിൽ തീവ്രവാദ പ്രവർത്തനം നടത്തുന്ന നിരവധി ചെറുപ്പക്കാർക്ക് പൊലീസിൽ കീഴടങ്ങാൻ താൽപര്യമുണ്ടെങ്കിലും പ്രാദേശിക കമാൻഡർമാരിൽ നിന്നുള്ള ഭീഷണിമൂലം സംഘടനയിൽ തുടരേണ്ട അവസ്ഥയാണുള്ളതെന്ന് ദാനിഷ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
തീവ്രവാദികൾ അവർക്കായി നിശ്ചിയിച്ചിട്ടുള്ള ഏരിയകളിൽ ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യാറുണ്ട്. പ്രദേശത്തെ പെൺകുട്ടികൾക്ക് മുന്നിൽ നായക പരിവേഷം ലഭിക്കുന്നതിനാണ് ചിലരെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് മാറുന്നത്. ചില സാഹചര്യങ്ങളിൽ ഗ്രാമീണർക്കിടയിലുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാനും കൊള്ളപലിശക്കാർ പോലുള്ളവർക്കെതിരെ നടപടിയെടുക്കാനും ഇവർ ശ്രമിക്കാറുണ്ട്. എന്നാൽ പാകിസ്താനിൽ നിന്നും സംഘടനയിലേക്ക് പണമെത്തുന്നതിനെ കുറിച്ച് അറിവില്ലെന്നും ദാനിഷ് വെളിപ്പെടുത്തി.
സബ്സർ ബട്ടിെൻറ സംസ്കാരചടങ്ങിൽ ദാനിഷ് അഹമ്മദ് പെങ്കടുക്കുന്നതിെൻറയും മുദ്രാവക്യം വിളിക്കുന്നതിെൻറയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.