ന്യൂഡൽഹി: കേന്ദ്രസർക്കാറിൻറെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന മുഴുവൻ കർഷക സംഘടനകളെയും ചർച്ചക്ക് ക്ഷണിക്കാത്തിൽ കർഷകരുടെ പ്രതിഷേധം. അതിശൈത്യവും കോവിഡും പടരുന്ന സാഹചര്യത്തിൽ ഡിസംബർ മൂന്നിന് നടത്താനിരുന്ന ചർച്ച ചൊവ്വാഴ്ച നടത്താെമന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ ചർച്ചക്ക് 32 സംഘടനകൾക്ക് മാത്രമാണ് ക്ഷണം. 500 കർഷക സംഘടകനകളെയും ചർച്ചക്ക് വിളിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
എല്ലാ സംഘടനകളെയും ചർച്ചക്ക് ക്ഷണിക്കാതെ കേന്ദ്രസർക്കാറുമായി സംസാരിക്കാനില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് കമ്മിറ്റി നേതാവ് സുഖ്വീന്ദർ എസ്. സബാരൻ പറഞ്ഞു.
ഡൽഹി -ഹരിയാന അതിർത്തിയിൽ 500ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സമരം ആറാം ദിവസത്തിേലക്ക് കടക്കുേമ്പാഴും കേന്ദ്രസർക്കാറിെൻറ അടിച്ചമർത്തലിന് വഴങ്ങാൻ കർഷകർ തയാറാകുന്നില്ല. ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ് കർഷകർ. ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി പാതകളും ഉപരോധിച്ച് സമരം ചെയ്യാനുള്ള നീക്കത്തിലാണ് കർഷകർ.
കോവിഡ് പടരുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് പതിനായിരക്കണക്കിന് പേർ ഒത്തുകൂടിയുള്ള സമരം കോവിഡ് വ്യാപനം വേഗത്തിലാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കോവിഡിനെക്കുറിച്ച് തങ്ങൾ ബോധവാൻമാരാണെന്നും കോവിഡിനേക്കാൾ വലിയ ഭീഷണിയാണ് മൂന്ന് കാർഷിക നിയമങ്ങൾ ഉയർത്തുന്നതെന്ന് കർഷകർ പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ കർഷകരും സുരക്ഷ സേനയും ഏറ്റുമുട്ടിയതിൽ കണ്ടാലറിയാവുന്ന കർഷകർക്കെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അലിപുർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നാലു പൊലീസുകാർക്ക് പരിക്കേറ്റതായും സർക്കാർ വാഹനങ്ങൾ തകർത്തതായും എഫ്.ഐ.ആറിൽ പറയുന്നു.
കർഷക സമരത്തിന് പിന്തുണ അറിയിച്ച് എസ്.എഫ്.ഐ കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചു. വിവിധ കോളജുകളിൽനിന്നും സർവകലാശാലയിൽനിന്നുമുള്ള നൂറുകണക്കിന് വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു. ദലിത് നേതാവും ഭീം ആർമി നേതാവുമായ ചന്ദ്രശേഖർ ആസാദ് ഗാസിപൂർ അതിർത്തിയിൽ കർഷകർക്ക് ചൊവ്വാഴ്ച പിന്തുണയുമായെത്തും. രാവിലെ 11മണിക്ക് ചന്ദ്രശേഖർ ആസാദ് സമരത്തിൽ പങ്കുചേരുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.