Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കർഷക സമരം; ക്ഷണം 32 സംഘടനകൾക്ക്​, 500 സംഘടനകളും ചർച്ചയിൽ വേണമെന്ന്​ കർഷകർ
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം; ക്ഷണം 32...

കർഷക സമരം; ക്ഷണം 32 സംഘടനകൾക്ക്​, 500 സംഘടനകളും ചർച്ചയിൽ വേണമെന്ന്​ കർഷകർ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിൻറെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന മുഴുവൻ കർഷക സംഘടനകളെയും ചർച്ചക്ക്​ ക്ഷണിക്കാത്തിൽ കർഷകരുടെ പ്രതിഷേധം. അതിശൈത്യവും കോവിഡും പടരുന്ന സാഹചര്യത്തിൽ ഡിസംബർ മൂന്നിന്​ നടത്താനിരുന്ന ചർച്ച ചൊവ്വാഴ്​ച നടത്താ​െമന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ ചർച്ചക്ക്​ 32 സംഘടനകൾക്ക്​ മാത്രമാണ്​ ക്ഷണം. 500 കർഷക സംഘടകനകളെയും ചർച്ചക്ക്​ വിളിക്കണമെന്നാണ്​ കർഷകരുടെ ആവ​ശ്യം.

എല്ലാ സംഘടനകളെയും ചർച്ചക്ക്​ ക്ഷണിക്കാതെ കേന്ദ്രസർക്കാറുമായി സംസാരിക്കാനില്ലെന്ന്​ പഞ്ചാബ്​ കിസാൻ സംഘർഷ്​ കമ്മിറ്റി നേതാവ്​ സുഖ്​വീന്ദർ എസ്​. സബാരൻ പറഞ്ഞു.

ഡൽഹി -ഹരിയാന അതിർത്തിയിൽ 500ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ്​ സമരം. സമരം ആറാം ദിവസത്തി​േലക്ക്​ കടക്കു​േമ്പാഴും കേന്ദ്രസർക്കാറി​െൻറ അടിച്ചമർത്തലിന്​ വഴങ്ങാൻ കർഷകർ തയാറാകുന്നില്ല. ആവശ്യം നേടിയെടുത്തതിന്​ ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ്​ കർഷകർ. ഡൽഹിയിലേക്കു​ള്ള എല്ലാ അതിർത്തി പാതകളും ഉപരോധിച്ച്​ സമരം ചെയ്യാനുള്ള നീക്കത്തിലാണ്​ കർഷകർ.


കോവിഡ്​ പടരുന്ന സാഹചര്യത്തിൽ രാജ്യതലസ്​ഥാനത്ത്​ പതിനായിരക്കണക്കിന്​ പേർ ഒത്തുകൂടിയുള്ള സമരം കോവിഡ്​ വ്യാപനം വേഗത്തിലാ​ക്കുമെന്ന്​ വിദഗ്​ധർ മു​ന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ കോവിഡിനെക്കുറിച്ച്​ തങ്ങൾ ബോധവാൻമാരാണെന്നും കോവിഡിനേക്കാൾ വലിയ ഭീഷണിയാണ്​ മൂന്ന്​ കാർഷിക നിയമങ്ങൾ ഉയർത്തുന്നതെന്ന്​ കർഷകർ പ്രതികരിച്ചു.

കഴിഞ്ഞയാഴ്​ച ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ കർഷകരും സുരക്ഷ സേനയും ഏറ്റ​ുമുട്ടിയതിൽ കണ്ടാലറിയാവുന്ന കർഷകർക്കെതിരെ ഡൽഹി പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു. അലിപുർ പൊലീസ്​ സ്​റ്റേഷനിലാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. നാലു പൊലീസുകാർക്ക്​ പരിക്കേറ്റതായും സർക്കാർ വാഹനങ്ങൾ തകർത്തതായും എഫ്​.ഐ.ആറിൽ പറയുന്നു.

കർഷക സമരത്തിന്​ പിന്തുണ അറിയിച്ച്​ എസ്​.എഫ്​.ഐ കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചു. വിവിധ കോളജുകളിൽനിന്നും സർവകലാശാലയിൽനിന്നുമുള്ള നൂറുകണക്കിന്​ വിദ്യാർഥികൾ റാലിയിൽ പ​ങ്കെടുത്തു. ദലിത്​ നേതാവും ഭീം ആർമി നേതാവുമായ ചന്ദ്രശേഖർ ആസാദ്​ ഗാസിപൂർ ​അതിർത്തിയിൽ കർഷകർക്ക്​ ചൊവ്വാഴ്​ച പിന്തുണയുമ​ായെത്തും. രാവിലെ 11മണിക്ക്​ ച​​ന്ദ്രശേഖർ ആസാദ്​ സമരത്തിൽ പങ്കുചേരുമെന്നാണ്​ വിവരം. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers ProtestFarm LawDelhi Chalo March
Next Story