അബൂദബി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബുധനാഴ്ച അബൂദബിയിൽ നിർമ്മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥലം സന്ദർശിച്ചു. ''ഇത് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും പ്രതീകം'' എന്ന് മന്ത്രി വിശേഷിപ്പിച്ചു. മൂന്ന് ദിവസത്തെ ഗൾഫ് രാഷ്ട്ര സന്ദർശനത്തിനായി ബുധനാഴ്ച യുനൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യു.എ.ഇ) എത്തിയ എസ്. ജയശങ്കറും ക്ഷേത്രം പണിയുന്നതിൽ ഇന്ത്യക്കാരുടെ ശ്രമങ്ങളെ പ്രശംസിച്ചു.
''ഗണേശ ചതുർത്ഥി ദിനത്തിൽ, അബൂദബിയിൽ നിർമ്മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രം സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ദ്രുതഗതിയിലുള്ള പുരോഗതി കാണുന്നതിൽ സന്തോഷമുണ്ട്, ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ഭക്തിയെ ആഴത്തിൽ അഭിനന്ദിക്കുന്നു. സൈറ്റിലെ ടീമിനെയും കമ്മ്യൂണിറ്റി അനുഭാവികളെയും ഭക്തരെയും തൊഴിലാളികളെയും കണ്ടു'' -മന്ത്രി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.