ന്യൂഡൽഹി: ഡൽഹി അതിർത്തികളിൽ തുടരുന്ന കർഷകസമരം പരിഹരിക്കുന്നതിനായി ആറാംവട്ട ചർച്ചക്കിടെ കർഷകർ അവരുടെ അടുക്കളയിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ച് കേന്ദ്രമന്ത്രിമാർ. കൃഷി മന്ത്രി നരേന്ദ്ര തോമറും റെയിൽവേ മന്ത്രി പിയൂഷ് ഗോയലുമാണ് ഭക്ഷണം കഴിച്ചത്.
കർഷകർ കൊണ്ടുവന്ന ചോറും റൊട്ടിയും മന്ത്രിമാർ ചർച്ച നടക്കുന്ന വിഗ്യാൻ ഭവനിലിരുന്ന് കഴിക്കുന്നതിന്‍റെ വിഡിയോ പുറത്ത് വന്നു. നേരത്തെ നടന്ന ചർച്ചകൾക്കിടെ കേന്ദ്ര സർക്കാർ നൽകിയ ഭക്ഷണം കർഷകർ നിരസിച്ചിരുന്നു. അന്നും കർഷകർ അവർ കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചത്.
നേരത്തെ നടന്ന ചർച്ചകൾക്കിടെ കേന്ദ്ര മന്ത്രിമാരെ കർഷകർ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചുവെങ്കിലും അവരത് നിരസിക്കുകയായിരുന്നു. എന്നാൽ, കർഷകസമരം കൂടുതൽ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ നടത്തിയ ചർച്ചക്കിടെ കർഷകരുടെ ഭക്ഷണം കഴിക്കാൻ കേന്ദ്ര മന്ത്രിമാർ തയാറാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.