ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ സമരം ചെയ്യുന ്ന ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) വിദ്യാർ ഥികൾക്കുനേരെയുണ്ടായ എ.ബി.വി.പി പ്രവർത്തകരുടെ അതിക്രമത്തിൽ മാനവ വ ിഭവശേഷി മന്ത്രാലയത്തിെൻറ ഇടപെടൽ. ജെ.എൻ.യു രജിസ്ട്രാർ, പ്രോക്ടർ, റെക്ടർ എന്നിവരെ മാനവ വിഭവശേഷി മന്ത്രാലയ ം സെക്രട്ടറി ഓഫീസിലേക്ക് വിളിപ്പിച്ചു. ഇന്ന് മന്ത്രാലയം സെക്രട്ടറിക്ക് മുന്നിൽ നേരിട്ടെത്താനാണ് നിർദേ ശം.
ഞായറാഴ്ച വൈകുന്നേരം, ജെ.എൻ.യുവിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം നടത്തിയ ആക്രമണത്തിൽ 20 ഓളം വിദ്യാർഥികൾക്ക ും അധ്യാപകർക്കും പരിക്കേറ്റിരുന്നു. വിദ്യാർഥി യൂനിയൻ പ്രസിഡൻറും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷിെൻറയും അധ്യാപിക സുചിത്ര സെന്നിെൻറയും തല അക്രമികൾ അടിച്ചുപൊട്ടിച്ചു. ഇവർ എയിംസ് ആശുപത്രിയിലാണുള്ളത്.
സംഭവത്തിൽ നാലുപേരെ െപാലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഞായറാഴ്ച രാത്രി നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒന്നിലധികം പരാതികൾ ലഭിച്ചതായും ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
മുഖം മറച്ചെത്തിയ അമ്പതിലധികം വരുന്ന സംഘമാണ് ഞായറാഴ്ച വൈകീട്ട് ആറരയോടെ അക്രമം അഴിച്ചുവിട്ടത്. വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് അധ്യാപകരെ മർദിച്ചത്. അധ്യാപകരുടെ വാഹനങ്ങൾ അടിച്ചുതകർത്തു. മലയാളിയായ അസിസ്റ്റൻറ് പ്രഫസർ അമിത് പരമേശ്വരനും യൂനിയൻ േജായൻറ് സെക്രട്ടറിക്കും പരിക്കേറ്റിട്ടുണ്ട്.
സബർമതി, മഹി മാൻഡ്വി, പെരിയാർ അടക്കമുള്ള ഹോസ്റ്റലുകൾ അടിച്ചുതകർത്തു. കല്ലേറിന് പിന്നാലെ മാരക ആയുധങ്ങളുമായി ഗുണ്ടകൾ ഹോസ്റ്റലിൽ കയറിയതായി വിദ്യാർഥികൾ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.