ന്യൂഡൽഹി: ഉത്തർപ്രദേശിലെ ആഗ്രയിൽ വിവാഹാഘോഷത്തിനിടെ 10ാം ക്ലാസുകാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം. പോയിൻറ് ബ്ലാങ്ക് റേയ്ഞ്ചിൽനിന്ന് വെടിയേറ്റാണ് 16കാരൻ മരിച്ചത്. മനപൂർവം വിദ്യാർഥിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
വ്യാഴാഴ്ച വെളുപ്പിന് മൂന്ന് മണിക്കും നാലിനും ഇടയിൽ ആഗ്രയിലെ ഖാൻഡൗലി പ്രദേശത്താണ് സംഭവം. കൊലപാതകത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
10ക്ലാസുകാരനായ ധർമേന്ദ്ര സിങ് ബന്ധുവിെൻറ വിവാഹത്തിനായി രാജസ്ഥാനത്തിൽനിന്ന് ആഗ്രയിലെത്തിയതായിരുന്നു. അവിടെവെച്ചാണ് കുട്ടി കൊല്ലപ്പെടുന്നത്.
വിരമിച്ച ആർമി ഉദ്യോഗസ്ഥേൻറതാണ് തോക്ക്. പ്രതിയായ 19കാരൻ വിവേകിന് തോക്ക് നോക്കുന്നതിനായി ഇയാൾ കൈമാറുകയായിരുന്നു. ലോഡ് ചെയ്തിരുന്ന തോക്ക് തെറ്റായി കൈകാര്യം ചെയ്തതോടെയാണ് അതിക്രമം അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു.
തോക്ക് എടുത്തതിന് ശേഷം വിവേക് ധർമേന്ദ്രക്ക്നേരെ വെടിയുതിർക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. സംഭവം നടക്കുേമ്പാൾ മറ്റു മൂന്നുപേർ കൂടി സ്ഥലത്തുണ്ടായിരുന്നു. ധർമേന്ദ്രയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൂന്ന് ബുള്ളറ്റുകൾ തോക്കിൽനിന്ന് തെറിച്ചിരുന്നു. ഇതിൽ ഒരു ബുള്ളറ്റാണ് ധർമേന്ദ്രക്കേറ്റത്. ധർമേന്ദ്രയെ മനപൂർവം കൊലപ്പെടുത്തിയതാണെന്ന് മുതിർന്ന സഹോദരൻ അനിൽ കുമാർ പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും വിവേക്, ഗ്യാനേന്ദ്ര സിങ് എന്നിവർക്കെതിരെ എഫ്.ഐ.ആർ ഇട്ടതായും സ്റ്റേഷൻ ഹൗസ് ഒാഫിസർ അരവിന്ദ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.