പെൺകുട്ടിയുടെ മൃതദേഹം ഗാസിയാബാദിലെ വയലിൽ

ഗാസിയാബാദ്: ഗാസിയാബാദിലെ വയലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. വിഷയം അന്വേഷിക്കാനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഗാസിയാബാദ് റൂറൽ ഡെപ്യൂട്ടി കമീഷണർ രവി കുമാർ വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

നേരതെത, ജനുവരി 14ന് കാൺപൂരിലെ ഗംഗാഗഞ്ച് ​വനത്തിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തലക്കടിച്ച് കൊന്നശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. 26 വയസ് തോന്നിക്കുന്ന ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Tags:    
News Summary - Minor Girl Found Dead In Field Near Uttar Pradesh's Ghaziabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.