ശ്രീനഗർ: കശ്മീരിലെ അനാഥശാലയിൽ താമസിപ്പിച്ച കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതാ യ പരാതിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരനായ മലയാളി പുരോഹിതൻ ആൻറണി തോമസ് അറസ്റ്റിൽ. കഠ്വ ജില്ലയിൽ നടത്തുന്ന അനാഥാലയത്തിൽ എട്ട് പെൺകുട്ടികൾ ഉൾപ്പെടെ 21 കുട്ടികളെയാണ് താമസിപ്പിച്ചിരുന്നത്. സ്ഥാപനത്തിന് അംഗീകാരമുണ്ടായിരുന്നില്ല. ആൻറണി തോമസിനെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്.
അഞ്ച് മുതൽ 16 വയസ്സ് വരെയുള്ള 19 കുട്ടികളെ വൈദ്യപരിശോധനക്ക് ശേഷം സർക്കാർ നടത്തുന്ന നാരി നികേതനിലെ ബാൽ ആശ്രമത്തിലേക്ക് മാറ്റിയതായി സീനിയർ പൊലീസ് സൂപ്രണ്ട് ശ്രീധർ പാട്ടീൽ പറഞ്ഞു. രണ്ട് കുട്ടികൾ ജന്മനാടായ പഞ്ചാബിലെ പഠാൻകോട്ടിലേക്ക് പോയിരുന്നു. ജമ്മു, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുട്ടികൾ. ഒരു എൻ.ജി.ഒയുടെ ബാനറിലാണ് വർഷങ്ങളായി സ്ഥാപനം പ്രവർത്തിക്കുന്നത്. എന്നാൽ, എൻ.ജി.ഒയുമായുള്ള ബന്ധം കഴിഞ്ഞ ദിവസം വിച്ഛേദിച്ചിരുന്നു.
പുരോഹിതെൻറ ഭാര്യ പ്രളയസമയത്ത് കേരളത്തിലേക്ക് തിരിച്ചതായും പൊലീസ് മേധാവി വ്യക്തമാക്കി. കുട്ടികളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.
കേന്ദ്രത്തിെൻറ നടത്തിപ്പിനാവശ്യമായ രേഖകൾ ഹാജരാക്കാൻ ആൻറണി തോമസിന് കഴിഞ്ഞില്ല. അതിനിടെ, പ്രതിക്കെതിരെ നടപടിയാവശ്യപ്പെട്ട് രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ ജമ്മു പ്രസ്ക്ലബിന് മുന്നിൽ പ്രകടനം നടത്തി പുരോഹിതെൻറ കോലം കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.