ശ്രീനഗർ: രാഷ്ട്രീയം പറയില്ലെന്ന വ്യവസ്ഥയിൽ മീർവാഇസ് ഉമർ ഫാറൂഖ് മോചനക്കരാ റിൽ ഒപ്പുവെച്ചെന്ന വാർത്ത നിഷേധിച്ച് ഹുർറിയത്ത് കോൺഫറൻസ്. ഹുർറിയത്ത് ചെയർ മാൻ മീർവാഇസ് ഉൾപ്പെടെ ഏഴുപേർ കരാറിൽ ഒപ്പുവെച്ച് മോചിതരായെന്ന് കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടതെന്നും മീർവാഇസ് ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണെന്നും ഹുർറിയത്ത് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ജമ്മു-കശ്മീർ വിഷയത്തിൽ പഴയ നിലപാടിൽ മാറ്റമില്ലെന്നും ജനങ്ങൾക്കൊപ്പം ശക്തിയായി നിലകൊള്ളുകയാണെന്നും ഹുർറിയത്ത് വ്യക്തമാക്കി. കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് റദ്ദാക്കിയ ആഗസ്റ്റ് അഞ്ചിനാണ് മീർവാഇസ് അടക്കം നേതാക്കൾ വീട്ടുതടങ്കലിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.