ന്യൂഡൽഹി: റഫാൽ വിഷയത്തിൽ സുപ്രീംകോടതിയിൽ മുദ്രവെച്ച കവറിൽ നൽകിയ കുറിപ്പ് ചീ ഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ക േന്ദ്രസർക്കാർ. രഹസ്യ കുറിപ്പ് വായിച്ചതിൽ വ്യാകരണ പിശക് സംഭവിച്ചുവത്രേ. അതുവഴി ഭാവികാലം ഭൂതകാലമായി വ്യാഖ്യാനിക്കപ്പെട്ടു. മൂന്നു ജഡ്ജിമാർക്ക് ഒരേപോലെ വ്യാകരണ തെറ്റ് സംഭവിക്കുമോ? ചോദ്യം ബാക്കി.
കോടതി വിധിയിലെ 25ാം ഖണ്ഡികയിലാണ് തെറ്റ്. റഫാലിെൻറ വിലവിവരം സി.എ.ജിക്ക് നൽകിയെന്നും സി.എ.ജി റിപ്പോർട്ട് പാർലമെൻറിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ വെക്കുമെന്നുമാണ് കോടതിക്ക് നൽകിയ കുറിപ്പിൽ പറഞ്ഞതെന്ന് സർക്കാർ വിശദീകരിച്ചു. എന്നാൽ, വിലവിവരങ്ങൾ സി.എ.ജിക്ക് നൽകിയിട്ടുണ്ട്; അത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ട് എന്നാണ് കോടതി വിധിയിൽ പറയുന്നത്.
അതിെൻറ സംക്ഷിപ്തം പാർലമെൻറിൽ വെച്ചിട്ടുണ്ടെന്നും അത് പരസ്യമാണെന്നും വിധിയിൽ വിശദീകരിച്ചു. സി.എ.ജി റിപ്പോർട്ട് ‘സമർപ്പിക്കും’ എന്നാണ് സർക്കാർ നൽകിയതെങ്കിൽ വിധിയിൽ ‘സമർപ്പിച്ചു’ എന്നാണ് പറയുന്നത്. യഥാർഥത്തിൽ സി.എ.ജി റിപ്പോർട്ട് പാർലമെൻറിന് കൈമാറിയിട്ടുതന്നെയില്ല. സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് കോടതി വിധി ഇങ്ങനെയായതെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്യുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച സർക്കാർ മാപ്പുപറയണമെന്നാണ് പ്രതിപക്ഷ ആവശ്യം.
പിശക് ചെറുതല്ല
റഫാൽ വിധിയിൽ സർക്കാർ പറയുന്ന വ്യാകരണ പിശക്, ചെറിയൊരു പിശകല്ല. വിധിയുടെ സ്വഭാവത്തെ തന്നെ ബാധിക്കാവുന്ന അർഥഭംഗത്തിന് ഇടയാക്കുന്നതാണ് ആ പിശക്. പോർവിമാനത്തിെൻറ വിലനിർണയ നടപടി സി.എ.ജി പരിശോധിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ, കോടതി ഇടപെടൽ വഴിയുള്ള ഏതൊരു അന്വേഷണത്തിനും പ്രസക്തി ചോരും. സുപ്രീംകോടതിയാകെട്ട, വിലനിർണയ നടപടി സി.എ.ജി പരിശോധിെച്ചന്നു മാത്രമല്ല, റിപ്പോർട്ട് സഭാ സമിതിക്ക് നൽകിക്കഴിെഞ്ഞന്നു കൂടിയാണ് പറയുന്നത്.
സർക്കാർ മുദ്രവെച്ച കവറിൽ കോടതിയെ അറിയിച്ചത് മറ്റാർക്കും ലഭ്യമാവുകയില്ലെന്നിരിെക്ക, സർക്കാറിെൻറ പുതിയ അപേക്ഷയിൽ കോടതിയുടെ വിശദീകരണം സംശയ ദൂരീകരണത്തിൽ പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.