ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേനാ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിശദമായ തിരച്ചിലിൽ യുപിയ ജില്ലയിലെ നിബിഡ വനത്തിലാണ് കോപ്റ്റർ കണ്ടെത്തിയത്. അതേസമയം, കോപ്റ്ററിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അടക്കം മൂന്നു പേരെ കുറിച്ച് യാതൊരു വിവരവുമില്ല.
പാപംപരെ ജില്ലയിലെ സഗളീയിൽ മണ്ണിടിച്ചിലിൽ കുടുങ്ങി പോയവരെ രക്ഷപ്പെടുത്തുന്ന ദൗത്യത്തിലായിരുന്നു വ്യോമസേന. ചൊവ്വാഴ്ച ദൗത്യത്തിന് ശേഷം സഗളീയിൽ നിന്ന് പുറപ്പെട്ട കോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
സ്ത്രീകളും കുട്ടികളും അടക്കം വെള്ളപ്പൊക്ക ബാധിതമേഖലയിൽ കുടുങ്ങിയ 169 പേരെ വ്യോമസേനയുടെ മേൽനോട്ടത്തിൽ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചതായി മുഖ്യമന്ത്രി പ്രേമ ഖണ്ഡു വ്യക്തമാക്കി. വടക്കൻ ഇറ്റാനഗറിൽ നിന്ന് 350 കിലോമീറ്റർ അകലെയാണ് സഗളീ സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.