കാണാതായ 15വയസുകാരി പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തി. പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആഗ്രക്ക് സമീപമാണ് സംഭവം. വ്യാഴാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് ഗ്രാമത്തിൽ ഹോളി ആഘോഷം നടക്കുന്നതിനിടെ പെൺകുട്ടിയെ കാണാതാകുന്നത്. വീട്ടുകാർ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അജ്ഞാതരായ ആളുകൾക്കെതിരെ ബലാത്സംഗം, പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഹരിപർവത്ത് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ മായങ്ക് തിവാരി പറഞ്ഞു. ‘‘അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടി ആഗ്രയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് ” -തിവാരി പറഞ്ഞു.
വെള്ളിയാഴ്‌ച രാവിലെ ഒരു പാല് വ്യാപാരിയാണ് കാട്ടിൽ നിന്ന് റോഡിലൂടെ പെൺകുട്ടി പ്രയാസപ്പെട്ട് നടന്നുവരുന്നത് കണ്ടത്. ഇയാൾ പെൺകുട്ടിയെ തിരിച്ചറിയുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു. “അജ്ഞാതരായ ചിലർ അവളെ ഒരു വാഹനത്തിൽ കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. അവളെ ക്രൂരമായി ആക്രമിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. മരിച്ചെന്ന് കരുതി അക്രമികൾ അവളെ ഉപേക്ഷിക്കുകയായിരുന്നു” -പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.