ന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെ തുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്മദിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയ ‘ടൈംസ് ഒാഫ് ഇന്ത്യ’ക്കെതിരെ മാതാവ് ഫാത്തിമ നഫീസ് ഡൽഹി ഹൈകോടതിയെ സമീപിച്ചു. നജീബിെനതിരെ ഡൽഹി പൊലീസിെൻറ പേരിൽ തെറ്റായ വാർത്ത നൽകിയതിനാണ് 2.2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫാത്തിമ നഫീസ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
കഴിഞ്ഞ വർഷം മാർച്ച് 21നാണ് ‘ടൈംസ് ഒാഫ് ഇന്ത്യ’ നജീബ് െഎ.എസിൽ ചേർന്നെന്ന വാർത്ത നൽകിയത്. നജീബിെൻറ ലാപ്േടാപ്, മൊബൈൽ തുടങ്ങിയവ പൊലീസ് പരിശോധിെച്ചന്നും െഎ.എസ് വിഡിയോകൾ നിരന്തരം കണ്ടിരുന്നുവെന്നും വാർത്ത നൽകി.
ഡൽഹി പൊലീസ് വാർത്ത നിഷേധിച്ചിരുന്നു. എന്നാൽ, തെറ്റായ വാർത്ത പിൻവലിക്കാൻ പത്രം തയാറായില്ല. കൂടാതെ, ടൈംസ് നൗ ഉടമസ്ഥതയിലുള്ള മറ്റു മാധ്യമങ്ങളും വാർത്ത നൽകി. ഇതേത്തുടർന്ന്, ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്വർക്ക് (എച്ച്.ആർ.എൽ.എൻ) സഹായത്തോടെ ഫാത്തിമ നഫീസ് കോടതിെയ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.