പിലിബിത്ത്: ഉത്തർപ്രദേശിലെ പിലിബിത്ത് ജില്ലയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹങ്ങൾ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. മരിച്ചവരിൽ ഒരാൾ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. കുടുംബാംഗങ്ങളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉത്തരാഖണ്ഡ്-നേപ്പാൾ അതിർത്തിയിലെ ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുന്ന കുടുംബത്തിലെ 18ഉം 20ഉം വയസ്സ് പ്രായമായ പെൺകുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടുവിട്ട് പുറത്തേക്ക് പോയ സഹോദരിമാർ പിന്നീട് തിരിച്ചുവന്നില്ല.
മൃതദേഹങ്ങളിൽ പരിക്കേറ്റ പാടുകളുണ്ടങ്കിലും ലൈംഗികാതിക്രമം നടന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് പൊലീസ് പറഞ്ഞു.
'മൂന്ന് നാല് മാസമായി കുടുംബം ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ സഹോദരിമാർ വീട്ടിൽ നിന്നിറങ്ങി. സ്വയം ആശ്വാസം കണ്ടെത്താനായാണ് അവർ പോയതെന്ന് കുടുംബം കരുതി. എന്നാൽ അവർ തിരിച്ചെത്താതായതോടെയാണ് തെരച്ചിൽ ആരംഭിച്ചത്' -ജില്ല പൊലീസ് മേധാവി ജയ് പ്രകാശ് പറഞ്ഞു.
'ഇവരിൽ ഒരാളെ ഉടൻ തന്നെ മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും ബന്ധുക്കൾ പൊലീസിനെ അറിയിച്ചില്ല. രണ്ടാമത്തെ പെൺകുട്ടിക്കായി തെരച്ചിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ അവളുടെ മൃതദേഹവും കണ്ടെത്തി. തുടർന്നാണ് കുടുംബം പൊലീസിനെ വിവരം അറിയിച്ചത്. ഞങ്ങൾ സ്ഥലം പരിശോധിച്ചു. ലൈംഗികാതിക്രമത്തെക്കുറിച്ച് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്നാൽ മരണ കാരണം എന്താണെന്ന് അന്വേഷിക്കുന്നുണ്ട്. രണ്ട് പേരുടെയും കഴുത്തിൽ പരിക്കേറ്റ അടയാളങ്ങളുണ്ട്'-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.