പദ്ധതിക്ക് കേന്ദ്ര
മന്ത്രിസഭ അംഗീകാരം
ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിെൻറ ഭാഗമായി തയാറാക്കിയ 'മിഷൻ കർമയോഗി' പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വാർത്തസമ്മേളനത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സർക്കാറിെൻറ ഏറ്റവും വലിയ മാനവശേഷി വികസന പരിഷ്കാരമാണിതെന്നും നൈപുണ്യനിർമാണ പരിപാടിയായ കർമയോഗി മിഷൻ രാജ്യത്തിന് ഭാവിയിലേറെ ഗുണംചെയ്യുമെന്നും ജാവ്ദേക്കർ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി മേൽനോട്ടം വഹിക്കുന്ന ഈ പദ്ധതിപ്രകാരം സർക്കാർ ജീവനക്കാരുടെയും സ്ഥാപനത്തിെൻറയും ശേഷി വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്നു. തിരഞ്ഞെടുത്ത കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പദ്ധതിയുടെ മേൽനോട്ടത്തിെൻറ ഭാഗമാകും.
ഓരോ വർഷവും സർക്കാർ ജീവനക്കാരുടെ പ്രവർത്തനവും സംഭാവനയും ആധുനിക മാർഗങ്ങളിലൂടെ വിലയിരുത്തും. പ്രത്യേക ശേഷി ആവശ്യമായ മേഖലകളിൽ ഉദ്യോഗസ്ഥരുടെ ടീമിനെ തയാറാക്കും. കാര്യശേഷി വികസന കമീഷനായിരിക്കും ജീവനക്കാരുടെ പരിശീലന സെൻററുകളുടെ നിയന്ത്രണം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാകും പരിശീലന പരിപാടികൾ. രാജ്യത്തെ 46 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 2020-21 മുതൽ 2024-25 വർഷം വരെ 510.86 കോടി ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയായിരിക്കണമെന്ന സർക്കാറിെൻറ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതിയെന്ന് ഡിപ്പാർട്മെൻറ് ഓഫ് േപഴ്സനൽ ആൻഡ് ട്രെയിനിങ്ങിെൻറ സെക്രട്ടറി സി. ചന്ദ്രമൗലി പറഞ്ഞു.
പുതിയ ഇന്ത്യയെ വാർത്തെടുക്കാനുള്ള കഴിവും പ്രഫഷനലിസവും ഊർജസ്വലതയും സാങ്കേതിക പരിജ്ഞാനവുമുള്ള ആളായിരിക്കണം സർക്കാർ ഉദ്യോഗസ്ഥനെന്നും അതിനായി രൂപകൽപന ചെയ്തതാണ് ഈ പദ്ധതിയെന്നും ചന്ദ്രമൗലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.