ന്യൂഡൽഹി: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സഹായത്തിനുള്ള അനുമതി കേന്ദ്ര സർക്കാർ തടഞ്ഞ സാഹചര്യത്തിൽ അവക്ക് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ അഭയ കേന്ദ്രങ്ങൾക്കും അനാഥ മന്ദിരങ്ങൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഫണ്ട് നൽകാൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഉത്തരവിട്ടു. ഇതിെൻറ പേരിൽ സംഘടനയുടെ ഒരു അനാഥശാലയും അഭയകേന്ദ്രവും അടക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും മുഴുവൻ ജില്ല കലക്ടർമാർക്കും ഒഡിഷ മുഖ്യമന്ത്രി നിർദേശം നൽകി.
'ഹാനികരമായ വിവരങ്ങൾ' രേഖകളിലുണ്ടെന്ന കാരണം പറഞ്ഞാണ് മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതിയും ലൈസൻസും പുതുക്കി നൽകേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ക്രിസ്മസ് ദിനമായ ഡിസംബർ 25നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ വിവാദ നടപടി. ഇതേ തുടർന്ന് പ്രശ്നം പരിഹരിക്കുന്നതു വരെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ 'സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ'ക്ക് മിഷനറീസ് ഒാഫ് ചാരിറ്റി അപേക്ഷ നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.