കൊൽക്കത്ത: പശ്ചിമബംഗാളിലെ ബി.ജെ.പിയുടെ താരപ്രചാരകൻ മിഥുൻ ചക്രവർത്തിയെ ട്രോളി തൃണമൂൽ കോൺഗ്രസ് നേതാക്കൾ. തെരഞ്ഞെടുപ്പ് പരിപാടിക്കിടെ മിഥുൻ ചക്രവർത്തി മാസ്ക് ധരിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.
ബി.ജെ.പി നേതാവ് രജീബ് ബാനർജിയും മിഥുൻ ചക്രവർത്തിയും പെങ്കടുത്ത തെരഞ്ഞെടുപ്പ് റാലിയുടേതാണ് ചിത്രം. മൂക്കിലും ഒരു കണ്ണിലുമായാണ് തന്‍റെ നീല മാസ്ക് മിഥുൻ ചക്രവർത്തി ധരിച്ചിരുന്നത്. വായ് മൂടിയിട്ടുണ്ടായിരുന്നില്ല. തെറ്റായ രീതിയിൽ മാസ്ക് ധരിച്ചത് ചൂണ്ടിക്കാടി തൃണമൂലിന്‍റെ യുവ നേതാവ് ദെബാങ്ഷു ഭട്ടാചാര്യയാണ് ആദ്യം രംഗത്തെത്തിയത്.
'ഇന്ത്യക്കാരെ ഡിസ്കോ ഡാൻസ് സ്റ്റൈലിൽ എങ്ങനെയാണ് മാസ്ക് ധരിക്കേണ്ടതെന്ന് മിഥുൻ ദാ പഠിപ്പിക്കും' എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെക്കുകയായിരുന്നു.
കൊൽക്കത്തയിലായിരുന്നു ബി.ജെ.പിയുടെ താരപ്രചാരണം. രജീബ് ബാനർജി പ്രചരണ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുമായിരുന്നു. തുടർന്ന് ചിത്രം തൃണമൂൽ നേതാക്കൾ ഏെറ്റടുക്കുകയായിരുന്നു.
കോവിഡ് 19ന്‍റെ സാഹചര്യത്തിൽ ബംഗാളിൽ റോഡ് ഷോകളും വാഹന റാലികളും തെരഞ്ഞെടുപ്പ് കമീഷൻ നിരോധിച്ചിരുന്നു. എന്നാൽ മിഥുൻ ചക്രവർത്തിയും ബി.ജെ.പി നേതാവ് ദിലീപ് ഘോഷും പങ്കെടുത്ത ഒരു റാലിയിൽ 500ലേറെ പേരെ പെങ്കടുപ്പിച്ചിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.