ന്യൂഡൽഹി: പത്തോളം വനിത മാധ്യമപ്രവർത്തകർ വെളിപ്പെടുത്തിയ അതി ഗുരുതരമായ ലൈംഗികാതിക്രമ സംഭവങ്ങളെ തുടർന്ന് കേന്ദ്ര വിദേശ സഹമന്ത്രി എം.ജെ. അക്ബർ കൈക്കൊണ്ട നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം. വിദേശത്തായിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ എന്നിവർ അടക്കമുള്ള ബി.ജെ.പി നേതൃത്വവുമായി നടത്തിയ ഉന്നതതല കൂടിയാലോചനകൾക്കൊടുവിലാണ് അക്ബറിെൻറ തീരുമാനം.
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിലെത്തിനിൽക്കേ അക്ബർ രാജിവെച്ചാൽ മോദി സർക്കാറിെൻറ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്ന നിലപാട് നേരത്തേതന്നെ പല ബി.ജെ.പി നേതാക്കളും പ്രകടിപ്പിച്ചിരുന്നു. രാജി വെച്ചാൽ അക്ബർ തെറ്റുകാരനാണെന്ന് സമ്മതിക്കലാകുമെന്ന ന്യായീകരണമാണ് നേതാക്കൾ ഉന്നയിച്ചത്. അക്ബറിെനതിരെ ഉയർന്ന സത്യമാണോ കളവാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയതും ഇതിെൻറ അടിസ്ഥാനത്തിലാണ്.
ഇത്തരമൊരു പ്രസ്താവനക്കുമുമ്പായി മോദിയും അമിത് ഷായുമായുള്ള കൂടിയാലോചന നടത്തിയതുകൊണ്ടാണ് ‘‘എന്തുകൊണ്ടാണ് ഇൗ കൊടുങ്കാറ്റ് െപാതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ ഉയർന്നുവന്നത്?’’ എന്ന് ചോദിച്ച് വിഷയം ബി.ജെ.പിക്കും മോദി സർക്കാറിനുമെതിരെയുള്ളതാക്കാൻ അക്ബറിന് ധൈര്യം വന്നത്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ പാർട്ടിയെയും സർക്കാറിനെയും ഉപയോഗിച്ച് രാഷ്ട്രീയമായി നേരിടുമെന്നാണ് അക്ബർ ഇതിലൂടെ വ്യക്തമാക്കിയത്.
ആരോപണങ്ങൾ വന്നുതുടങ്ങി അധികം വൈകാതെ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് അക്ബറിെൻറ രാജി വേണ്ടെന്ന പാർട്ടിക്കുള്ളിലെ വലിയൊരു വിഭാഗത്തിെൻറ നിലപാടിന് തിരിച്ചടിയായി. ഒരു പടി കൂടി കടന്ന മേനക ഗാന്ധി മീ ടൂ കാമ്പയിനിൽ ഉയർന്നുവന്ന ആരോപണങ്ങൾ അന്വേഷിക്കാൻ റിട്ട. ജഡ്ജി അധ്യക്ഷനായി നാലംഗ സമിതിയെ നിയമിക്കുന്ന കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെയോ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെൻറയോ കേന്ദ്ര നിയമ മന്ത്രാലയത്തിെൻറയോ അനുമതിക്കും അംഗീകാരത്തിനും കാത്തുനിൽക്കാതെയായിരുന്നു മേനകയുടെ പ്രഖ്യാപനം. ഇതിനുശേഷം മറ്റൊരു വനിത കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി കൂടി ‘മീ ടൂ’ കാമ്പയിനെ പിന്തുണച്ച് രംഗത്തുവന്നിട്ടും അക്ബറിെൻറ മുകളിലുള്ള മന്ത്രിയും ബി.ജെ.പിയുെട ഏറ്റവും മുതിർന്ന വനിത നേതാവുമായ സുഷമ സ്വരാജ് നാളിതുവരെ പ്രതികരിക്കാതിരുന്നതും അക്ബറിെൻറ കാര്യം മോദിയുടെ മാത്രം നിയന്ത്രണത്തിലായതുകൊണ്ടാണ്. ഒാരോ ചുവടും മോദി പറയും പ്രകാരം മാത്രമായതിനാൽ രാജിക്കാര്യവും മോദിയുടെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് അക്ബർ.
അക്ബറിെൻറ ന്യായവാദങ്ങൾ
1) ഒരുവർഷം മുമ്പ് എഴുതിയ ലേഖനത്തിൽ അപമാനിച്ചയാളുടെ പേര് പറയാത്തതിനെക്കുറിച്ച് ഇൗയിടെ ചോദിച്ചപ്പോൾ അയാൾ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രിയ രമണി പറഞ്ഞിരുന്നു.
2) ആ മനുഷ്യൻ എെൻറ ദേഹത്ത് കൈവെച്ചില്ലെന്ന് ഷുതാപ പോൾ പറഞ്ഞു.
3) അദ്ദേഹം ശരിക്കും ഒന്നും ചെയ്തിട്ടിെല്ലന്ന് ഷുമ റാഹ പറഞ്ഞു
4) ഞാൻ സ്വിമ്മിങ്പൂളിൽ കൂടെയുണ്ടായിരുന്നുവെന്ന് അഞ്ജു ഭാരതി പറഞ്ഞു. എനിക്ക് നീന്തലറിയില്ല.
5) ഗസാല വഹാബിനൊത്ത് ഞാൻ ജോലി െചയ്തത് ഏഷ്യൻ ഏജിെൻറ ഒാഫിസിലാണ്. എഡിറ്റോറിയൽ വിഭാഗത്തിെൻറ ചെറിയ ഹാളിനകത്തെ പ്ലൈവുഡും ഗ്ലാസും ചേർത്തുണ്ടാക്കിയ വളരെ ചെറിയ മുറിയായിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്. പ്രവൃത്തിദിനങ്ങളിൽ ആരുടെ സാമീപ്യവും എല്ലാവരും അറിയുമായിരുന്നു. ഗസാല വഹാബ് പരാതി പറഞ്ഞുവെന്ന് പറയുന്ന വീനു സാൻഡൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഇത് തള്ളിയിട്ടുണ്ട്. 20 വർഷത്തിനിടയിൽ തനിക്കെതിരെ ആരും അത്തരം ആരോപണമുന്നയിച്ചിട്ടില്ല.
6) പ്രിയ രമണിയും ഗസാല വഹാബും ആരോപിച്ച സംഭവങ്ങൾക്കുശേഷവും കൂടെ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.