ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നെ ട്വിറ്ററിൽ പിന്തുടരുന്നത് നിർത്തിയെന്ന ആം ആദ്മി പാർട്ട ി എം.എൽ.എ അൽകാ ലംബയുടെ ആരോപണത്തിന് മറുപടിയുമായി പാർട്ടി രംഗത്ത്. പാർട്ടി വിടുകയാണ് അൽക ലംബയുടെ ആവശ്യമെന്നു ം അതിനായി അവർ കാരണങ്ങൾ ഉണ്ടാക്കുകയാണെന്ന് പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.
പാർട്ടിക്ക് അവരെ പുറത്തണമെന്ന ഉേദ്ദശ്യമില്ല. എന്നാൽ അവർ പാർട്ടി വിടാൻ ആഗ്രഹിക്കുന്നു. അതിനായി കാരണങ്ങൾ കണ്ടെത്തുകയാണ്. പ്രവർത്തകരെ സസ്പെൻറ് ചെയ്യാൻ ഒരു പാർട്ടിക്ക് എളുപ്പമാണ്. സസ്പെൻഷനു ശേഷം അവർക്ക് മാറ്റം വന്നതായി കണ്ടിട്ട് തങ്ങൾ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഏതൊരു പാർട്ടിയിലും ചില അച്ചടക്കങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാൾ ട്വിറ്റിൽ പിന്തുടരുന്നത് നിർത്തിയ സംഭവത്തിൽ, ആരെ പിന്തുടരണമെന്നുള്ളത് മുഖ്യമന്ത്രിയുടെ തീരുമാനമാണെന്നായിരുന്നു സൗരഭ് ഭരദ്വാജിെൻറ പ്രതികരണം.
ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തോടുള്ള തെൻറ അനിഷ്ടം തുറന്നു പറഞ്ഞ അൽക ലംബ പാർട്ടിയിൽ തെൻറ പദവിയെന്തെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പാർട്ടി തെൻറ രാജി ആവശ്യപ്പെട്ടതായി അൽക ലംബ കഴിഞ്ഞ ഡിസംബറിൽ ആരോപിച്ചിരുന്നു. തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതായുള്ള അവരുടെ ആരോപണം നേരത്തെ ആം ആദ്മി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.