ബംഗളൂരു: കർണാടകയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ തങ്ങൾക്ക് കൈമാറണമെന്നാവശ്യെപ്പട്ട് പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിേഷധം. പ്രതിയെ വിട്ടുകിട്ടണെമന്നാവശ്യപ്പെട്ട് സംഭവത്തിൽ രോഷാകുലരായ 500ഓളം പേർ പൊലീസ് സ്റ്റേഷന് മുമ്പിൽ തടിച്ചുകൂടുകയായിരുന്നു. ബംഗളൂരുവിലെ സഞ്ജയ് നഗർ പൊലീസ് സ്റ്റേഷന് മുമ്പിലാണ് ഞായറാഴ്ച വൈകിട്ട് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഞായറാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം. മൊബൈൽ ഫോണിൽ വിഡിയോകൾ കാണിച്ചുനൽകാമെന്ന വ്യാേജന അയൽവാസിയായ അഞ്ചുവയസുകാരിയെ താമസ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി 25കാരനായ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.
കുട്ടി വീട്ടിൽ മടങ്ങിയെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബംഗാൾ സ്വദേശിയാണ് പ്രതി. ജോലി ആവശ്യത്തിനായി ബംഗളൂരുവിൽ താമസമാക്കിയതാണ് ഇയാൾ. പൊലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
സംഭവം അറിഞ്ഞതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ പൊലീസ് സ്റ്റേഷന് മുമ്പിൽ തടിച്ചുകൂടി. പ്രതിയെ തങ്ങൾക്ക് കൈമാറണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിഷേധക്കാരെ പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പിന്നീട് എം.എൽ.എ ബൈരതി സുരേഷ് സ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ വർധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടി കന്നഡ അനുകൂല സംഘടനകളും പ്രതിഷേധത്തിൽ പെങ്കടുത്തു. രണ്ടുമണിക്കൂറിലെ അനിശ്ചിതത്വത്തിന് ശേഷം പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകിയതിന് പിന്നാലെ പ്രതിഷേധക്കാർ പിരിഞ്ഞുപോകുകയായിരുന്നു.
25കാരനെയും പെൺകുട്ടിയെയും മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയതായും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നോർത്ത് ഡി.സി.പി ധർമേന്ദർ കുമാർ മീന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.