നീമുച്ച് (മധ്യപ്രദേശ്): ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശിൽ മുഖംമൂടി ധരിച്ച സംഘം മുസ്ലിം പള്ളി തകർത്തു. നീമുച്ച് ജില്ലയിലെ ജവാദ് തഹ്സിലിലാണ് സംഭവം. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് തകർത്തത്. ശനിയാഴ്ച രാത്രി 11നു തുടങ്ങിയ ആക്രമണം പുലർച്ച മൂന്നി നാണ് അവസാനിപ്പിച്ചത്. പള്ളി മതപരിവർത്തന കേന്ദ്രമാണെന്ന് ആരോപിച്ചുള്ള ലഘുലേഖ സ്ഥലത്ത് ഉപേക്ഷിച്ചാണ് ആക്രമികൾ മടങ്ങിയത്.
സംഭവത്തിൽ പരിക്കേറ്റ അബ്ദുറസാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളി ഇമാം നൂർ ബാബക്കും പരിക്കുണ്ട്. നൂർ ബാബയുടെ പരാതിയിൽ 24 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. കാടിനോട് ചേർന്ന് വിജനസ്ഥലത്താണ് പള്ളി. സംഭവം വിവരിക്കുന്ന ഇമാം നൂർ ബാബയുടെ വിഡിയോയിൽ അദ്ദേഹത്തിെൻറ ഒരു കാലിൽ ബാൻഡേജിട്ട നിലയിലാണ്. നൂർബാബയെയും അബ്ദുറസാഖിനെയും ആക്രമികൾ കെട്ടിയിട്ട് മർദിച്ചതായി റസാഖിെൻറ ഭാര്യ പറയുന്നതും വിഡിയോയിലുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നീമുച്ചിൽ മാർച്ച് നടത്തിയ മുസ്ലിം സംഘടനകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.