ഇംഫാലിൽ സംഘർഷം; മൃതദേഹവുമായി ജനം തെരുവിലിറങ്ങി, കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്

ഇംഫാല്‍: കലാപത്തീയണയാത്ത മണിപ്പൂരിലെ ഇംഫാൽ നഗരത്തിൽ സംഘർഷം. ഇന്ന് രാവിലെ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി രാത്രിയോടെ ജനം തെരുവിലിറങ്ങി. രാജ്ഭവനു മുന്നിലും ബി.ജെ.പി ഓഫിസിനു മുന്നിലും പ്രതിഷേധക്കാർ സംഘടിച്ചു. തുടർന്ന് ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.


കാങ്പോക്പിയിലാണ് ഇന്ന് രാവിലെ ഒരാൾ കൊല്ലപ്പെട്ടത്. ഇവിടെ സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. സൈന്യത്തിന് നേരെ ആയുധധാരികൾ വെടിവെക്കുകയായിരുന്നുവെന്ന് സൈന്യം പറയുന്നു. രാവിലെ ഒമ്പത് മണിവരെ ഏറ്റുമുട്ടൽ തുടർന്നു. ഇതിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഈ മൃതദേഹവുമായാണ് ജനം തെരുവിലിറങ്ങിയത്. നഗരത്തിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. 

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇംഫാലിലാണുള്ളത്. സംഘർഷ സാഹചര്യത്തിൽ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിലേക്ക് മാറ്റി. രാഹുൽ ഗാന്ധി ഇന്ന് ചുരാചന്ദ്പൂരിലെ കലാപബാധിതർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. 

Tags:    
News Summary - mob protest in imphal with dead body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.