ശ്രീനഗർ: കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരണത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പലതും വെള്ളിയാഴ്ച രാത്രി പിൻവലിച്ചു. മരണവാർത്തയറിഞ്ഞതു മുതൽ കശ്മീരിൽ വിേഛദിച്ച ഫിക്സഡ് ലൈൻ ഇൻറർനെറ്റും മൊബൈൽ ഫോൺ സർവിസും പുനഃസ്ഥാപിച്ചു.
ബി.എസ്.എൻ.എല്ലിെൻറ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ നേരത്തെയും പ്രവർത്തിച്ചിരുന്നു. താഴ്വര സമാധാന നില കൈവരിച്ചതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. മൊബൈൽ ഇൻറർനെറ്റ് ഞായറാഴ്ച പുനസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
ബുധനാഴ്ച അന്തരിച്ച ഗീലാനിയുടെ മൃതശരീരം ഭാര്യയെയും മക്കളെയും തള്ളിമാറ്റി ബലം പ്രയോഗിച്ച് പൊലീസ് സംസ്കരിച്ചതായി പരാതി ഉയർന്നിരുന്നു. ബന്ധുക്കൾക്കും അനുയായികൾക്കും അന്ത്യോപചാരമർപ്പിക്കാൻ അവസരം പോലും നൽകാതെ തിടുക്കത്തിലായിരുന്നു പൊലീസ് നീക്കം.
എന്നാൽ, അടിസ്ഥാനമില്ലാത്ത വാർത്തയാണെന്നായിരുന്നു പൊലീസ് െഎ.ജി വിജയ് കുമാറിെൻറ വിശദീകരണം. വെള്ളിയാഴ്ച പ്രാർഥനക്ക് ജനങ്ങൾ സംഘടിക്കാൻ സാധ്യതയുള്ളതിനാൽ സഞ്ചാരത്തിനും സംഘം ചേരുന്നതിനും നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.