മൊബൈലിൽ വിഡിയോ പകർത്തി; ബി.ജെ.പി എം.പിക്ക്​ താക്കീത്​

ന്യൂഡൽഹി: ​സഭയിൽ മൊബൈൽ​ ഫോൺ ഉപയോഗിച്ച്​ വിഡിയോ പകർത്തിയ ബി.ജെ.പി എം.പി അനുരാഗ്​ ഠാകുറിന്​ ലോക്​സഭ സ്​പീക്കർ സുമിത്ര മഹാജ​​െൻറ താക്കീത്​. നേര​േത്ത സമാന സംഭവത്തിൽ ആം ആദ്​മി പാർട്ടി എം.പി ഭഗവന്ത്​ മന്നിന്​​ സഭയിൽ രണ്ടു സെഷനുകളിൽ വിലക്കു നൽകിയ സ്​പീക്കർ ബി.ജെ.പി അംഗത്തെ താക്കീത്​ ചെയ്​ത്.​ പ്രശ്​നമൊതുക്കിയതി​െനതിരെ പ്രതിപക്ഷം രംഗത്തുവന്നു.

കഴിഞ്ഞ ദിവസം പാർലമ​െൻറിൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി​യപ്പോഴായിരുന്നു അനുരാഗ്​ഠാകുർ രംഗം ​മൊബൈലിൽ പകർത്തിയത്​. എന്നാൽ, പാർലമ​െൻറ്​ ഹാളിനു പുറത്തെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനായിരുന്നു എ.എ.പി അംഗത്തെ ശിക്ഷിച്ചത്​. രണ്ട്​ അംഗങ്ങൾക്ക്​ രണ്ടു തരം നടപടി അംഗീകരിക്കാനാവില്ലെന്നും അനുരാഗ്​ ഠാകുറിനെതിരെയും വിലക്കേർപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഠാകുറിനെതിരെ നടപടിയുണ്ടാകാത്തത്​ എന്തുകൊണ്ടാണെന്ന്​ കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. 

Tags:    
News Summary - Mobile phone use in LS: Sumitra Mahajan warns Anurag Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.