കൊല്ലം: തീവണ്ടികളിലെ എ.സി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. മൊബൈൽ ഫോൺ ചാർജറുകൾ രാത്രി 11 മണി മുതൽ രാവിലെ അഞ്ചു മണി വരെ നിർബന്ധമായും ഓഫ് ചെയ്തിടണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
തീ പിടുത്ത സാധ്യതയുള്ളതിനാലാണ് തീവണ്ടികളിലെ എ.സി കോച്ചുകളിൽ രാത്രിയിൽ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ ചാർജ് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഇക്കാര്യം നിർദ്ദേശിച്ചിരുന്നുവെങ്കിലും പല തീവണ്ടികളിലും ഇത് പാലിക്കാറില്ല. തുടർന്നാണ് നിബന്ധന കർശനമാക്കിയത്. ജീവനക്കാർക്ക് ഇത് സംബന്ധിച്ച് സർക്കുലർ നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ എ.സി മെക്കാനിക്ക് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ദക്ഷിണ റയിൽവേ താക്കീത് നൽകിയിരുന്നു. എന്നിട്ടും ഇതിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ മിന്നൽപ്പരിശോധനകൾ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാൽ കർശന നടപടി എടുക്കാനുമാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.