ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാർ നിലനില്‍ക്കാന്‍ ഏറെ കഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രാഹുൽ ഗാന്ധി പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പ് ഫലത്തെ ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനെതിരായ ജനവിധി എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. വിദ്വേഷം പരത്തി നേട്ടം കൊയ്യാം എന്ന ആശയം ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു.
2014ലും 2019ലും പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കും വേണ്ടി പ്രവർത്തിച്ച ഘടകങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ 10 വർഷമായി അയോധ്യയെക്കുറിച്ച് സംസാരിച്ച പാർട്ടി അയോധ്യയിൽ തുടച്ചുനീക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമ്പിനുള്ളിൽ വലിയ അതൃപ്തി ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം കൂറുമാറ്റങ്ങളുടെ സാധ്യതയെക്കുറിച്ച് സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.