ന്യുഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നേരന്ദ്രമോദിയും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായും കൗരവ സഹോദരങ്ങളായ
ദുര്യോധനനെയും ദുശ്ശാസനനേയും പോലെയാണെന്ന് യശ്വന്ത് സിൻഹ. ഭയവും ജനാധിപത്യവും ഒരുമിച്ചു പോകിെല്ലന്നും സിൻഹ പറഞ്ഞു.
ഇന്ത്യൻ സാമ്പത്തിക മാന്ദ്യത്തിന് കാരണം കേന്ദ്ര സർക്കാറിെൻറ തലതിരിഞ്ഞ നയങ്ങളാെണന്ന് വിമർശിച്ച യശ്വന്ത് സിൻഹ മഹാഭാരതത്തിെല ശല്യരെപ്പോലെയാണെന്ന് നേരെത്ത മോദി പരിഹസിച്ചിരുന്നു.
കുറച്ചു ദിവസമായി മഹാഭാരതമാണ് ഇവിെട പ്രചരിക്കുന്നത്. ആരോ ശല്യരെ കുറിച്ചും പറയുന്നതു കേട്ടു. എന്നാൽ ഇൗ പറയുന്നവർക്ക് ശല്യെര കുറിച്ച് എത്രമാത്രം അറിയാമെന്ന് തനിക്കറിയില്ല. മഹാഭാരതത്തിൽ രണ്ട് പ്രശസ്ത സഹോദരൻമാരുണ്ടായിരുന്നു. കൗരവർ 100 പേരുണ്ടായിരുന്നെങ്കിൽ ഇവർ മാത്രമാണ് പ്രശസ്തരായിരുന്നത്, ദുര്യോധനനും ദുശ്ശാസനനും എന്ന് മോദിയെയും അമിത്ഷായെയും പേരെടുത്ത് സൂചിപ്പിക്കാതെ സിൻഹ പറഞ്ഞു.
തശൻറ ഏറ്റവും പുതിയ പുസ്തകം ‘ടൈഡിങ്ങ് ഒാഫ് ട്രബിൾ ടൈംസ്’ പ്രകാശനം ചെയ്യാൻ കോൺഗ്രസ് നേതാവ് മനീഷ് തിവാരിയെയാണ് സിൻഹ ക്ഷണിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.