മോദിയും സചിനും ഫേസ്​ബുക്കിലെ താരങ്ങൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ എന്നിവരാണ്​ ഫേസ്​ബുക്കിൽ 2017ലെ ഏറ്റവും ജനപ്രിയരായ പാർലമെ​േൻറിയൻമാർ. ഫേസ്​ബുക്ക്​ പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. 

ഏറ്റവും കൂടുതൽ ചർച്ചയിൽ വന്ന ലോകസഭാംഗം മോദിയും രാജ്യസഭാംഗം സചിനുമാണ്​. 2017ൽ ഫേസ്​ബുക്കിൽ ഇവരെ കുറിച്ച്​ നടന്ന ചർച്ചകളും പ്രതികരണങ്ങളും പരാമർശങ്ങളും ഷെയറുകളും അടിസ്​ഥാനമാക്കിയാണ്​ റാങ്കിങ്​ നൽകിയത്​. മാധ്യമപ്രവർത്തകനും രാഷ്​ട്രീയക്കാരനും സാമൂഹിക സംരംഭകനുമായ രവീന്ദ്ര കി​േഷാർ സിൻഹയാണ്​ ഇവർക്ക്​ തൊട്ടു പിറകിലായി ഉള്ളത്​. ബീഹാറിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്​ സിൻഹ. 

ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാ, മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലീമിൻ പ്രസിഡൻറ്​ അസദുദ്ദീൻ ഉവൈസി, പഞ്ചാബിലെ സംഗൂരിൽ നിന്നുള്ള എം.പി ഭഗവന്ത്​ മൻ എന്നിവരാണ്​ തൊട്ടു പിറകിലുള്ളത്​. 

ഉന്നതസ്​ഥാനീയരിൽ പ്രധാനമന്ത്രിയുടെ ഒാഫീസും പ്രസിഡൻറ്​ രാം നാഥ്​ കോവിന്ദുമാണ്​ ഏറ്റവും ജനപ്രിയർ. മന്ത്രാലയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്​ വിദേശകാര്യ മന്ത്രാലയമാണ്​. 

പ്രധാന മന്ത്രിയുടെ ഒാഫീസി​​​െൻറ ഫേസ്​ ബുക്ക്​ പേജിന്​  13.74 ദശലക്ഷം ഫോളോവേഴ്​സും 13.82 ദശലക്ഷം ലൈക്കും ലഭിച്ചിട്ടുണ്ട്​. രാംനാഥ്​ കോവിന്ദിന്​ 4.88 ദശലക്ഷം ഫോളോവേഴ്​സും 4.9 ദശലക്ഷം ലൈക്കുമാണ്​ ലഭിച്ചത്​. 

സംസ്​ഥാന സർക്കാറുകളിൽ ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, രാജസ്​ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരാണ്​ ആദ്യ സ്​ഥാനങ്ങളിൽ. രാഷ്​ട്രീയ പാർട്ടികളിൽ മുന്നിൽ ബി.ജെ.പിയും രണ്ടാമത്​ ആം ആദ്​മി പാർട്ടിയും മൂന്നാമത്​ കോൺഗ്രസുമാണ്​. 

Tags:    
News Summary - Modi and Sachin Are Most Popular in Facebook - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.